ഇരിങ്ങാലക്കുട : തുറവൻക്കുന്ന് ഇടവക എ.കെ.സി.സി (ഓൾ കേരള കത്തോലിക്ക കോൺഗ്രസ് AKCC) യുടെ നേതൃത്വത്തിൽ ഒരാഴ്ചയായി നടന്ന വന്നിരുന്ന കർക്കിടകഞ്ഞി വിതരണം സമാപിച്ചു. വികാരി ഫാ അജോ പുളിക്കൻ ഉദ്ഘാടനം ചെയ്തു . പ്രസിഡണ്ട് ജോസഫ് അക്കരക്കാരൻ അധ്യക്ഷത വഹിച്ചു. മദർ സി. ഷീൻ, സി. മെറിൻ എന്നിവർ സംസാരിച്ചു.
വർഗ്ഗീസ് കാച്ചപ്പിള്ളി, ബെന്നി വിൻസന്റ്, വിൻസൻ കരിപ്പായി, ഔസെപ് ചില്ലായി, വിൻസൻ മഞ്ഞളി, ത്രേസ്യാമ്മ പുന്നശേരി, വിൻസൻ കാഞ്ഞിരപ്പറമ്പിൽ, ഫ്രാൻസിസ് ചെറ്യേക്കര, ദേവസി തെക്കേക്കര എന്നിവർ നേതൃത്വം നൽകി.
ഇടവകയിലെ നാനാ ജാതി മതസ്ഥരായ 400 ൽ അധികം പേർ ഔഷധ കഞ്ഞി കുടിക്കുന്നതിനും വീടുകളിലേക്ക് കൊണ്ട് പോകുന്നതിനുമായി എത്തി ചേർന്നു. ഏഴ് ദിവസമാണ് ഔഷധ കഞ്ഞി വിതരണം നടന്നത്. തുറവൻകുന്ന് ഇടവക എ.കെ.സി.സി കഴിഞ്ഞ എട്ട് വർഷത്തോളമായി ഈ ഔഷധദ കഞ്ഞി വിതരണം നടത്തി വരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

