ഹിന്ദുസ്ഥാനി സംഗീതാലാപനത്തിലെ അതികായനും ആഗ്രാ ഘരാനയുടെ പ്രതിനിധിയുമായ ഉസ്താദ് വസീം അഹമ്മദ് ഖാൻ്റെ സംഗീത-സായാഹ്നം “മൺസൂൺ ഓഫ് രാഗാസ് – മൽഹാർ’ 13ന് നടക്കും. വരവീണ സ്ക്‌കൂൾ ഓഫ് മ്യൂസിക്കിന്റെ നേതൃത്വത്തിലാണ് വൈകിട്ട് 5ന് തൃപ്പൂണിത്തുറ വടക്കേക്കോട്ടയിലെ പുത്തൻമഠം അങ്കണത്തിൽ ആണ് സംഗീത സായാഹ്നം ഒരുക്കുന്നത്. പണ്ഡിറ്റ് സഞജോയ് അധികാരി (തബല) നിരഞ്ജൻ ഹെഗ്ഡെ (ഹാർമോണിയം) എന്നിവർ പക്കമേളമൊരുക്കും.





