ജഡ്ജ് ബിജു മേനോൻ മെമ്മോറിയൽ ലക്ചററർ സീരീസ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തുന്ന തുടർ നിയമ വിദ്യാഭ്യാസ ബോധവത്‌കരണ പരിപാടിയായ ജഡ്ജ് ബിജു മേനോൻ മെമ്മോറിയൽ ലക്ചററർ സീരീസ് കേരള ഹൈകോടതി ജഡ്ജി പി എം മനോജ് ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ: പി ജെ തോമസ് അദ്ധ്യക്ഷനായിരുന്നു.

അഡീഷ്ണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് ജഡ്ജ് റെനോ ഫ്രാൻസീസ് സേവ്യർ, ഗവൺമെൻ്റ് പ്ലീഡർ എം കെ റോയ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബാർ അസോസിയേഷൻ സെക്രട്ടറി വി പി ലിസൻ സ്വാഗതവും, സെമിനാർ കോഡിനേറ്റർ കെ ജി ദിലീപ്കുമാർ നന്ദിയും പറഞ്ഞു. അറസ്റ്റ് & റിമാൻഡ് പ്രസൻ്റ് സിനാരിയോ എന്ന വിഷയത്തിൽ റിട്ട് ഹൈകോർട്ട് ജസ്റ്റിസ് ആർ നാരായണ പിഷാരടി ക്ലാസ്സ് നയിച്ചു.

You cannot copy content of this page