ഇരിങ്ങാലക്കുട : സേവാഭാരതി ആരോഗ്യ വിഭാഗവും കൊമ്പിടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും, കൊച്ചി ഐ ഫൗണ്ടേഷനും സംയുക്തമായി ഇരിങ്ങാലക്കുട സേവാഭാരതി ഓഫീസിൽ സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് നടത്തി. കാറളം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ പ്രിയ അനിൽകുമാർ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. സേവാഭാരതി പ്രസിഡണ്ട് നളിൻ ബാബു അധ്യക്ഷത വഹിച്ചു.
സേവാഭാരതി ജോയിന്റ് സെക്രട്ടറി ഗോപിനാഥ് പീടിക പറമ്പിൽ, ട്രഷറർ രവീന്ദ്രൻ, ആരോഗ്യ ആയാം കൺവീനർ ജഗദീഷ്പണികവീട്ടിൽ, എക്സിക്യൂട്ടീവ് അംഗം ഒ.എൻ സുരേഷ്, വാനപ്രസ്ഥാ ആശ്രമം എക്സിക്യൂട്ടീവ് മെമ്പർ മണികണ്ഠൻ ചൂണ്ടാണി, മെഡിസെൽ സെക്രട്ടറി മിനി സുരേഷ്, ജ്യോതി ഹരീന്ദ്രനാഥ്, സംഗീത ബാബുരാജ്, സൗമ്യ സംഗീത്, മോഹിത് എന്നിവർ നേതൃത്വം നൽകി.
ക്യാമ്പ് കോഡിനേറ്റർ രാജലക്ഷ്മി സുരേഷ് ബാബു സ്വാഗതവും, സേവാഭാരതി വൈസ് പ്രസിഡണ്ട് പ്രകാശൻ കൈമപ്പറമ്പിൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


