ഓട്ടോ തൊഴിലാളികൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്ത് എൽ.ബി. എസ്. എം. ഹയർ സെക്കണ്ടറി സ്കൂളിലെ ഗൈഡ്സും റോവേഴ്‌സും

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് വിദ്യാർഥിനികളും റോവേഴ്‌സ് വിദ്യാർഥികളും ചേർന്ന് പുല്ലൂരും അവിട്ടത്തൂരും ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു.

സാമൂഹിക സേവനവും സഹജീവികളോടുള്ള കരുതലും ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഈ പ്രവർത്തനത്തിലൂടെ അടിയന്തര സാഹചര്യങ്ങളിൽ പ്രഥമശുശ്രൂഷയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു.

സ്കൂളിലെ ഗൈഡ്സ്, റോവേഴ്‌സ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ സേവന പ്രവർത്തനം സമൂഹത്തിന് മാതൃകയായി. ഓട്ടോ തൊഴിലാളികൾ വിദ്യാർഥികളുടെ ഈ സേവന പ്രവർത്തനത്തെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page