2023 ലെ ഐഎഫ്എഫ്കെ യിൽ ഫീമെയിൽ ഗേസ് വിഭാഗത്തിൽ പ്രദർശിപ്പിച്ച അൾജീരിയൻ ചിത്രം ” ഹൂറിയ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 17 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.
ദേശീയ ടീമിലേക്ക് പ്രവേശനം നേടാനുള്ള കഠിന പരിശ്രമത്തിലാണ് 25 കാരിയും ബാലെ നർത്തകിയുമായ ഹൂറിയ. വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ഒരു രാത്രി അക്രമണത്തിന് ഇരയാകുന്ന ഹൂറിയയുടെ സംസാരശേഷി നഷ്ടപ്പെടുന്നു. ചികിൽസയുടെ ഭാഗമായി റീഹാബിലിറ്റേഷൻ സെൻ്ററിൽ എത്തിപ്പെടുന്ന ഹൂറിയ സമാനമായ രീതിയിൽ ദുരന്തങ്ങൾക്ക് ഇരയായ സ്ത്രീകളുമൊന്നിച്ച് അതിജീവനത്തിനുള്ള ശ്രമങ്ങൾക്ക് തുടക്കമിടുന്നു.
സംവിധായിക മൌനിയ മെഡൂറിൻ്റെ ആദ്യ ചിത്രം ” പാപ്പിച്ച ” രണ്ടാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു. 98 മിനിറ്റുള്ള ഹൂറിയയുടെ പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com