ജർമ്മൻ ചിത്രം ” ദി ടീച്ചേഴ്സ് ലോഞ്ച് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള 96-മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ജർമ്മൻ ചിത്രം ” ദി ടീച്ചേഴ്സ് ലോഞ്ച് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 29 ന് സ്ക്രീൻ ചെയ്യുന്നു.

തന്റെ വിദ്യാർഥികളിൽ ഒരാൾ മോഷണം നടത്തിയതായി സംശയിക്കപ്പെടുമ്പോൾ അധ്യാപിക കാർല നോവാക്ക് മോഷണങ്ങൾ തെളിയിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നു. സ്വന്തം ആദർശങ്ങൾക്കും സ്കൂളിലെ സമ്പ്രദായങ്ങൾക്കുമിടയിൽ കുടുങ്ങിപ്പോകുന്ന അധ്യാപികയുടെ സംഘർഷങ്ങളാണ് 94 മിനിറ്റുള്ള ചിത്രം പറയുന്നത്.

നിരവധി അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രം 28-മത് ഐഎഫ്എഫ്കെ യിലും ഇടം പിടിച്ചിരുന്നു. പ്രദർശനം വൈകീട്ട് 6.30 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ

You cannot copy content of this page