ജപ്പാനീസ് ചിത്രം “പെർഫെക്റ്റ് ഡേയ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 16 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

2023 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്കാരവും മികച്ച നടനുള്ള പുരസ്കാരവും നേടിയ ജപ്പാനീസ് ചിത്രം ” പെർഫെക്റ്റ് ഡേയ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 16 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.

ടോക്കിയോ നഗരത്തിൽ പൊതു ടോയ്ലറ്റുകൾ ശുചീകരിക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ഹിരായാമയുടെ ജീവിതമാണ് 123 മിനിറ്റുള്ള ചിത്രം പറയുന്നത്. ഫോട്ടോഗ്രാഫിയും സംഗീതവുമെല്ലാം ഇഷ്ടപ്പെടുന്ന ഇയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില അപ്രതീക്ഷിത കൂടിക്കാഴ്ചകൾ ഭൂതകാലത്തേക്കുള്ള സഞ്ചാരമായി മാറുന്നു.

96-മത് അക്കാദമി അവാർഡിനായുള്ള ജപ്പാനീസ് എൻട്രിയായി ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ

You cannot copy content of this page