ചലച്ചിത്രം : 2023 ൽ തീയേറ്ററുകളിൽ എത്തിയ അമേരിക്കൻ യുദ്ധ ചിത്രമായ ” ദ കവനന്‍റ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 11 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. അമേരിക്കയുടെ അഫ്ഗാനിസ്ഥാൻ അധിനിവേശക്കാലത്താണ് കഥ നടക്കുന്നത്.
അമേരിക്കൻ പട്ടാളക്കാരുടെ ഒരു ടീമിന്‍റെ ഇന്റർപ്രറ്റർ ആയി പ്രവർത്തിക്കുന്ന അഹമ്മദ് എന്ന അഫ്ഗാനിസ്ഥാൻ യുവാവ് താലിബാന്‍റെ അക്രമണത്തിൽ പരിക്കേറ്റ അമേരിക്കൻ സർജന്റ് ജോൺ കിൻലിയെ ജീവൻ പണയപ്പെടുത്തി മൈലുകൾക്കപ്പുറത്തേക്ക് രക്ഷപ്പെടുത്തി കൊണ്ട് പോകുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. 123 മിനിറ്റുള്ള ചിത്രത്തിന്‍റെ പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O