ആധുനിക രീതിയിൽ നവീകരിക്കുന്ന വല്ലക്കുന്ന് – ആനന്ദപുരം – നെല്ലായി റോഡ് നിർമ്മാണത്തിന് സംസ്ഥാന സർക്കാരിന്റെ സാങ്കേതിക അനുമതി ലഭ്യമായി : മന്ത്രി ഡോ. ആർ ബിന്ദു

നേരത്തെ സംസ്ഥാന ബജറ്റിൽ പത്തുകോടി രൂപ വകയിരുത്തിയിരുന്നു. ഇതിന് പുറമെ നിർമ്മാണത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി എഴുപത്തിയാറ്‌ ലക്ഷം രൂപക്കുള്ള ഭരണാനുമതിയും കൂടി ലഭ്യമാക്കിയാണ് ഇപ്പോൾ പത്തുകോടി എഴുപത്തിയാറ്‌ ലക്ഷം രൂപക്കുള്ള എസ്റ്റിമേറ്റിന് സാങ്കേതിക അനുമതി ലഭ്യമാക്കിയിരിക്കുന്നത്

continue reading below...

continue reading below..

ഇരിങ്ങാലക്കുട : സംസ്ഥാന ബജറ്റിൽ തുക വകയിരുത്തി ആധുനിക രീതിയിൽ നവീകരിക്കുന്ന ആനന്ദപുരം നെല്ലായി റോഡിന് പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ചുള്ള സാങ്കേതിക അനുമതി ലഭ്യമായതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രിയും നിയോജകമണ്ഡലം എം എൽ എ യുമായ ഡോ. ആർ ബിന്ദു അറിയിച്ചു.

നേരത്തെ സംസ്ഥാന ബജറ്റിൽ പത്തുകോടി രൂപ വകയിരുത്തിയിരുന്നു. ഇതിന് പുറമെ നിർമ്മാണത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി എഴുപത്തിയാറ്‌ ലക്ഷം രൂപക്കുള്ള ഭരണാനുമതിയും കൂടി ലഭ്യമാക്കിയാണ് ഇപ്പോൾ പത്തുകോടി എഴുപത്തിയാറ്‌ ലക്ഷം രൂപക്കുള്ള എസ്റ്റിമേറ്റിന് സാങ്കേതിക അനുമതി ലഭ്യമാക്കിയിരിക്കുന്നത്. ടെൻഡർ നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പ്രധാന റോഡുകളിൽ ഒന്നായ വല്ലക്കുന്നിൽ നിന്നും ആരംഭിക്കുന്ന ആനന്ദപുരം നെല്ലായി റോഡ് മുരിയാട്, ആളൂർ, വേളൂക്കര പഞ്ചായത്തുകളിലെയും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെയും നിരവധി ജനങ്ങൾ ദിവസവും ഉപയോഗിക്കുന്ന പ്രധാന പാതയാണ്.

നിർമ്മാണം പൂർത്തിയായാൽ ഇരിങ്ങാലക്കുടയിൽ നിന്നുള്ളവർക്ക് ദേശീയ പാതയിലേക്കും ദേശീയ പാതയിൽ നിന്നും ഇരിങ്ങാലക്കുടയുടെ തെക്കുകിഴക്കൻ മേഖലയിലേക്കെത്തുന്നവർക്കും ഏറെ ഉപകാരപ്രദമാകും.

You cannot copy content of this page