ഇരിങ്ങാലക്കുട : വായന ദിനമായ ജൂൺ 19 ന് സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ വായന ദിനാഘോഷ ചടങ്ങിൽ വെച്ച് കത്തീഡ്രൽ സി.എൽ.സി യുടെ നേതൃത്വത്തിൽ സെൻറ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ ലൈബ്രററിയിലേക്ക് നിരവധി പുസ്തകങ്ങൾ സമ്മാനിച്ചു.
കത്തീഡ്രൽ ഇടവക വികാരിയും സ്കൂൾ മാനേജറുമായ ഫാ. പയസ് ചിറപ്പണത്ത് സ്കൂൾ വായന ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കത്തീഡ്രൽ സി.എൽ.സി വർക്കിംഗ് ഡയറക്ടർ ഫാ.സിബിൻ വാഴപ്പിള്ളി ആമുഖസന്ദേശം നൽകി. വാർഡ് കൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വികാരി റവ.ഫാ. പയസ് ചിറപ്പണത്ത് സെൻറ് മേരീസ് സ്‌കൂൾ ഹെഡ്മിസ്ട്രസ് റീജ ടീച്ചർക്ക് പുസ്തകങ്ങൾ കൈമാറി. കത്തീഡ്രൽ ട്രസ്റ്റി ഷാജൻ കണ്ടംകുളത്തി, പി.ടി.എ പ്രസിഡൻറ് മെഡലി റോയ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സംസ്ഥാന സി.എൽ.സി പ്രസിഡൻറ് ഷോബി കെ.പോൾ, കത്തീഡ്രൽ സി.എൽ.സി ഓർഗനൈസർ വിനു ആൻ്റണി, ട്രഷറർ ജിസ്റ്റോ ജോസ്, സി.എൽ.സി അംഗങ്ങളായ ജെയ്ഫിൻ ഫ്രാൻസീസ്, ഡയസ്.ഡി. തോട്ടാൻ, സ്റ്റീവ് ജെയിംസ്, മേജോ ജോൺസൻ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O