വായനപക്ഷാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ കെ.വി രാമനാഥൻ മാസ്റ്റർ നഗറിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു

ഇരിങ്ങാലക്കുട : വായനപക്ഷാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ കെ വി രാമനാഥൻ മാസ്റ്റർ നഗറിൽ വെച്ച് (മോഡൽ ബോയ്സ് ജി എച്ച് എസ്) ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് മുരളി പെരുനെല്ലി എം എൽ എ നിർവഹിച്ചു. ഇന്ന് വായനയുടെ ഭാവം മാറിയിട്ടുണ്ടെങ്കിലും വായന ഒരിക്കലും മരിക്കുന്നില്ല എന്ന് അദ്ദേഹം അഭിപ്രായപെട്ടു. സമൂഹത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ മാർഗമാണ് വായന. വായനയുടെ ലഹരിയിലേക്ക് എല്ലാവരും കടന്നു വരണം എന്നും എം എൽ എ പറഞ്ഞു. ചടങ്ങിൽ അസിസ്റ്റന്റ് കളക്ടർ വി എം ജയകൃഷ്ണൻ മുഖ്യാതിഥി ആയി, അദ്ദേഹത്തിന്റെ വായന അനുഭവം പങ്കുവെച്ചു. ഇരിങ്ങാലക്കുട ചെയർപേഴ്സൺ സുജാസഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു.

പി എൻ പണിക്കരുടെ സ്മരണദിനമായ ജൂൺ 19 മുതൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആദ്യ സെക്രട്ടറി ഐ വി ദാസിന്റെ ജന്മദിനമായ ജൂലൈ 7 വരെ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് വായനാപക്ഷമായി ആചരിക്കുന്നത്. സംസ്ഥാനത്തെങ്ങും വായനയുടെ മഹാവസന്തം തീർക്കുക എന്നതാണ് പക്ഷാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.

continue reading below...

continue reading below..

സ്കൂളിൽ സംഘടിപ്പിച്ച പുസ്തക പ്രദർശനം ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സി. അംഗം പി തങ്കം ടീച്ചർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ മുകുന്ദപുരം താലൂക്ക് പ്രസിഡന്റ് രാജൻ നെല്ലായി ചടങ്ങിൽ ആമുഖ കവിത ആലപിച്ചു. വായന പക്ഷാചരണം തീം സോങ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി. അബ്ദുൽ കരീം പുറത്തിറക്കി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇൻചാർജ് എസ് ഷാജി ഏറ്റുവാങ്ങി. ടി കെ ഗംഗാധരൻ എഴുതിയ നോവൽ നിഴൽ നൃത്തം സാംസ്കാരിക പ്രവർത്തകൻ ഇ ഡി ഡേവിസിന് ഖാദർ പട്ടേപ്പാടത്തിന് നൽകി പ്രകാശനം ചെയ്തു. കവിയും ഗാനരചയിതാവുമായ ബക്കർ മേത്തല വായനാദിന സന്ദേശം നൽകി. തുടർന്ന് വിദ്യാർഥികളുടെ കവിതാലാപനം ഉണ്ടായി.

ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ ജനറൽ കൺവീനർ വി കെ ഹാരിഫാബി, പി എൻ പണിക്കർ ഫൗണ്ടേഷൻ തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ ജി ബാബുരാജ്, ഇരിങ്ങാലക്കുട ബോയ്സ് എച്ച്എസ്എസ് പ്രിൻസിപ്പാൾ എം കെ മുരളി, ബോയ്സ് ഹൈസ്കൂൾ പ്രിൻസിപ്പാൾ ടികെ ലത തുടങ്ങിയവർ പങ്കെടുത്തു.

സംഘാടക സമിതി ജില്ലാ കൺവീനർ വി.കെ. ഹാരി ഫാബി സ്വാഗതവും ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ.ജി.മോഹനൻ നന്ദിയും പറഞ്ഞു.


വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O