ഇരിങ്ങാലക്കുട നഗരസഭയുടെയും ബാങ്ക് ഓഫ് ബറോഡയുടെയും സംയുക്താഭിമുഖ്യത്തിൽ ‘പ്രധാനമന്ത്രി സ്വാനിധി’ വായ്പാമേള സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : തെരുവ് കച്ചവടക്കാർക്ക് വായ്പ നൽകുന്നതിനും, അവരുടെ സമഗ്ര വികസനത്തിനും സാമ്പത്തിക ഉന്നമനത്തിനും വേണ്ടി അവരെ ശാക്തീകരിക്കുന്നതിനായി ഭവന, നഗരകാര്യ മന്ത്രാലയം ആരംഭിച്ച PM സ്ട്രീറ്റ് വെണ്ടേഴ്‌സ് ആത്മനിർഭർ നിധി (PM SVANIdhi) പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ നാഷണൽ അർബൻ ലൈവിലിഹുഡ്സ് മിഷൻ (NULM), ബാങ്ക് ഓഫ് ബറോഡയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രധാനമന്ത്രി സ്വാനിധി വായ്പാമേള നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ഉദഘാടനം ചെയ്തു. ടൗൺഹാളിൽ നടന്ന മേളയിൽ നഗരസഭ വൈസ് ചെയർമാൻ ടി.വി ചാർളി അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഓഫ് ബറോഡ തൃശൂർ റീജണൽ ഹെഡ് സനിൽ കുമാർ, മുഖ്യാതിഥിയായിരുന്നു.

വഴിയോര കച്ചവടക്കാർക്ക്, ചുറ്റുപാടുമുള്ള പെരി-അർബൻ/റൂറൽ ഏരിയകൾ ഉൾപ്പെടെയുള്ള നഗരപ്രദേശങ്ങളിൽ അവരുടെ ബിസിനസ്സ് പുനരാരംഭിക്കാൻ സഹായിക്കുന്നതിന്, ഒരു വർഷത്തെ കാലാവധിയുള്ള 10,000 രൂപ വരെയുള്ള ഈടില്ലാത്ത പ്രവർത്തന മൂലധന വായ്പകൾ സുഗമമാക്കാൻ പദ്ധതി ഉദ്ദേശിക്കുന്നു.

ഇരിങ്ങാലക്കുട നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ഷിബിൻ സി സി, ബെന്നി എബിൻ വെള്ളാനിക്കാരൻ, അംബിക പള്ളിപ്പുറത്ത്, ജയ്സൺ പാറക്കാടൻ, ജിഷ ജോബി, വാർഡ് കൗൺസിലർ അവിനാഷ് ഓ എസ്, സി ഡി എസ് ഒന്ന് ചെയർപേഴ്സൺ പുഷ്പവതി പി കെ, സി ഡി എസ് രണ്ട് ചെയർപേഴ്സൺ ഷൈല ബാലൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

പ്രധാനമന്ത്രി സ്വാനിധി സിറ്റി പ്രോജക്ട് ഓഫീസർ അനിൽ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറി എം എച്ച് ഷാജിക്ക് സ്വാഗതവും ബാങ്ക് ഓഫ് ബറോഡ ഇരിങ്ങാലക്കുട ബ്രാഞ്ച് ചീഫ് മാനേജർ ടിവി രവി നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com





You cannot copy content of this page