നവീന ഷോപ്പിംഗ് അനുഭവുമായി ഇരിങ്ങാലക്കുടയിൽ റിലയൻസ് സ്മാർട്ട് ബസാർ പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : നവീന ഷോപ്പിംഗ് അനുഭവവുമായി റിലയൻസ് റീട്ടെയിലിന്‍റെ ഹൈപ്പർ മാർക്കറ്റായ സ്‌മാർട്ട് ബസാർ ഷോറൂം ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിനു സമീപം എ.കെ.പി റോഡിൽ പാം സ്ക്വയർ മാളിൽ ശനിയാഴ്ച പ്രവർത്തനമാരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ സുജാ സഞ്ജീവ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.

നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ ജെയ്സൺ പാറെക്കാടൻ, നഗരസഭ കൗൺസിലർ സിജു യോഹന്നാൻ, സ്റ്റോർ മാനേജർ ഷിജു, അസിസ്റ്റന്റ് സ്റ്റോർ മാനേജർ ഷിജിൽ, ക്ലസ്റ്റർ മാനേജർ റെജി എന്നിവർ പങ്കെടുത്തു.

രണ്ടു നിലയിലായി ഒരുക്കിയിട്ടുള്ള സ്റ്റോറിൽ പഴങ്ങൾ, പച്ചക്കറികൾ, പലചരക്കുകൾ, വീട്ടു സാധങ്ങൾ, വസ്ത്രങ്ങൾ, ഹോം അപ്ലയൻസ്. തുടങ്ങിയവ ഇവിടെ മിതമായ നിരക്കിൽ ലഭ്യമാണ്. MRP യിൽ മിനിമം 5% വിലക്കുറവ്,, കൂടാതെ 1999 രൂപക്ക് സാധനങ്ങൾ വാങ്ങുമ്പോൾ ഒരു കിലോ പഞ്ചസാര 9  രൂപക്ക് ഇവയെല്ലാം സ്മാർട്ട് സ്റ്റോറിന്റെ വാഗ്ദാനങ്ങളാണ്..

ഗ്രാൻഡ് ലോഞ്ചിന്റെ ഭാഗമായി നടത്തുന്ന  ലക്കി ഡ്രോയിൽ 500 രൂപക്കോ മുകളിലോ പർച്ചേസ് ചെയ്യുന്നവർക്ക് ലക്കി ഡ്രോ കോണ്ടെസ്റ്റിൽ പങ്കെടുക്കാം. ഒന്നാം സമ്മാനം 32″ HD LED TV , രണ്ടാം സമ്മാനം 4 പേർക്ക് മിക്സർ ഗ്രൈൻഡർ. മൂന്നാം സമ്മാനം 10 പേർക്ക് ഡിന്നർ സെറ്റ്. നാലാം സമ്മാനം 20 പേർക്ക് 5 കിലോ പഞ്ചസാര. പ്രോത്സാഹന സമ്മാനം 30 പേർക്ക് 6 PC ഗ്ലാസ് സെറ്റ്. ലക്കി ഡ്രോ സെപ്റ്റംബർ 16 ,17 തീയതികളിൽ മാത്രം. 15 ദിവസം ഉദ്ഘടനത്തിനോടു അനുബന്ധിച്ചുള്ള ഓഫാറുകൾ തുടരും. പ്രവർത്തന സമയം ആഴ്ചയിൽ എല്ലാദിവസവും രാവിലെ 7 മുതൽ രാത്രി 11 വരെ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page