ഗുരുസ്മരണ മഹോത്സവത്തിൽ അമ്മന്നൂർ ആട്ട പ്രകാരമെഴുതിയ മായാസീതാങ്കത്തിന്‍റെ ആദ്യ ഭാഗം അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : മാധവനാട്യഭൂമിയിൽ പതിനഞ്ചാമത് ഗുരുസ്മരണ മഹോത്സവത്തിൽ അമ്മന്നൂർ ആട്ട പ്രകാരമെഴുതിയ മായാസീതാങ്കത്തിന്‍റെ ആദ്യ ഭാഗം അവതരിപ്പിച്ചു. സീതയായി കപില വേണു , ലക്ഷ്മണനായി സൂരജ് നമ്പ്യാർ രാവണനായി ഗുരുകുലം കൃഷ്ണദേവ് എന്നിവർ രംഗത്തെത്തി.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ , കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം വിനീഷ്, കലാമണ്ഡലം രാഹുൽ ടി.എസ് എന്നിവരും ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ,മൂർക്കനാട് ദിനേശ് വാര്യർ എന്നിവരും താളത്തിൽഗുരുകുലം ശ്രുതി, ഗുരുകുലം അക്ഷര, ഗുരുകുലം വിഷ്ണു പ്രിയ എന്നിവരും ചമയത്തിൽ കലാനിലയം ഹരിദാസ്, കലാമണ്ഡലം വൈശാഖ് എന്നിവരും പങ്കെടുത്തു.

നാലാം ദിവസമായ ഞായറാഴ്ച രാവിലെ 10 മണിക്ക് പ്രത്യേക സെമിനാർ നടക്കും കാലടി ശ്രീ ശങ്കര യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം വി നാരായണൻ കൂടിയാട്ടത്തിലെ കാഴ്ച വഴികൾ എന്ന വിഷയത്തിൽപ്രബന്ധം അവതരിപ്പിക്കും. തുടർന്ന് കല്പനാവൃത്തിയിലെ പ്രേക്ഷകസ്വാധീനം എന്ന വിഷയം ആസ്പദമാക്കി കൂടിയാട്ടം കേന്ദ്ര ഡയറക്ടർ ഡോ. കണ്ണൻ പരമേശ്വരൻ പ്രബന്ധം അവതരിപ്പിക്കും വൈകിട്ട് കലാമണ്ഡലം കൃഷ്ണേന്ദുവിന്റെ പ്രഭാഷണവും നടക്കും.

തുടർന്ന് മായാസീതാങ്കം കൂടിയാട്ടത്തിന്‍റെ അവസാന ഭാഗവും അവസാന ഭാഗവും അരങ്ങേറും. ശ്രീരാമൻ നെപഥ്യ നേപഥ്യാ യദുകൃഷ്ണൻ, ലക്ഷ്മണൻ നേപഥ്യാ രാഹുൽ ചാക്യാർ, മായാസീത സരിത കൃഷ്ണകുമാർ, മായാ രാമൻ ഗുരുകുലം കൃഷ്ണദേവ്, മായാ ലക്ഷ്മണൻ ഗുരുകുലം തരുൺ, സീത ഗുരുകുലം ശ്രുതി, സൂർപ്പണക മാർഗി സജീവ് നാരായണ ചാക്യാർ.
ഗുരുസ്മരണ മഹോത്സവം തിങ്കളാഴ്ച സമാപിക്കും.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O