ഒന്നര നൂറ്റാണ്ട് പിന്നിട്ട ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ 150-ാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ജനുവരി 27 ന്

ഇരിങ്ങാലക്കുട : ഗവ മോഡേൺ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 150-ാം വാർഷിക സമാപന ചടങ്ങുകൾ ജനുവരി 27 ശനിയാഴ്ച രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സജീവ് കുമാർ അധ്യക്ഷതവഹിക്കും. തൃശ്ശൂർ എംപി ടി എൻ പ്രതാപൻ മുഖ്യതിഥി ആയിരിക്കും.

പൂർവ്വ വിദ്യാർത്ഥിയും സിനി ആർട്ടിസ്റ്റുമായ ഡെയിൻ ഡേവിസ് വിശിഷ്ട അതിഥി ആയിരിക്കും. ഗുരുവന്ദനം പൂർവ്വ വിദ്യാർത്ഥി സംഗമം പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ നിർവഹിക്കും.150-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി തൃശ്ശൂർ കൊമേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ക്വിസ് മത്സരം, നാഷണൽ സർവീസ് സ്കീമുമായി ചേർന്ന് കാൻസർ രോഗികൾക്ക് കേശദാനം, പാഥേയം പദ്ധതിയുടെ പൂർവ്വ വിദ്യാർത്ഥി അസോസിയേഷന്റെ നേതൃത്വത്തിൽ ബാഡ്‌മിന്റൻ ടൂർണ്ണമെൻറ്, പോലീസ് അസോസിയേഷനുമായി ചേർന്ന രക്തദാന ക്യാമ്പ്, എക്സസൈസ് ഡിപ്പാർട്ട്മെൻറ് ആയി ചേർന്ന് ലഹരി വിരുദ്ധ റാലി, പൂർവവിദ്യാർഥി രാമചന്ദ്രൻ സാറിൻറെ നേതൃത്വത്തിൽ “ഗണിതം ലളിതം” ക്ലാസുകൾ, വീൽചെയർ ധാനം എന്നിവ കഴിഞ്ഞ ഒരു വർഷത്തെ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സജീവ് കുമാർ, പ്രിൻസിപ്പാൾ മുരളി എം കെ, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ രാജലക്ഷ്മി, ഹെഡ്മാസ്റ്റർ ലത ടി കെ, പി ടി എ പ്രസിഡൻറ് ബിനോയ് വി ആർ, ഒ എസ് എ പ്രസിഡൻറ് ജോസ് തെക്കേതല എന്നിവർ പങ്കെടുത്തു.

You cannot copy content of this page