ബഡ്ഡിംഗ് റൈറ്റേഴ്സ് അധ്യാപക ശില്പശാല

ഇരിങ്ങാലക്കുട : കുട്ടികളിലെ എഴുത്തുകാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട ബി.ആർ.സി യുടെ നേതൃത്വത്തിൽ അധ്യാപകർക്ക് ഏകദിനശില്പശാല സംഘടിപ്പിച്ചു. എഴുത്തുകാരൻ ബാലകൃഷ്ണൻ അഞ്ചത്ത് ഉദ്ഘാടനം ചെയ്തു. ബിപിസി കെ ആർ സത്യപാലൻ അദ്ധ്യക്ഷത വഹിച്ചു. ട്രെയിനർ ഡോ. സോണിയ വിശ്വം സ്വാഗതം പറഞ്ഞു. സി ആർ സി കോർഡിനേറ്റർ രാജി പി ആർ നന്ദി പ്രകാശിപ്പിച്ചു.

പുസ്തക ചർച്ച, സംവാദം, സാഹിത്യരചനാ രീതികൾ ഉൾപ്പടെയുള്ള കാര്യങ്ങളിൽ ചർച്ച നടന്നു. അധ്യാപകർ പുസ്തക ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കി അവതരിപ്പിച്ചു.

You cannot copy content of this page