സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് വിജയിപ്പിച്ചതിന് പെൻഷനേഴ്‌സ്‌ ലീഗ് അഭിവാദ്യമർപ്പിച്ചു

ഇരിങ്ങാലക്കുട : ആറ് ഗഡു ക്ഷാമബത്ത കുടിശിക അടിയന്തിരമായി വിതരണം ചെയ്യുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക,മെഡിസെ പ്പിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെറ്റൊ, സെറ്റ്കോ, യു ടി ഇ എഫ് എന്നീ അധ്യാപക സർവീസ് സംഘടനകളുടെ പണിമുടക്ക് സമരം തൃശൂർ റവന്യൂ ജില്ലയിൽ വിജയിപ്പിച്ചതിൽ കേരള സർവീസ് പെൻഷനേഴ്‌സ് ലീഗ് അഭിവാദ്യമർപ്പിച്ചു.

continue reading below...

continue reading below..ഡയസ്നോൺ ഭീഷണി തള്ളിക്കളഞ്ഞ് പണിമുടക്ക്‌ വിജയിപ്പിച്ച സർക്കാർ ജീവനക്കാരും അധ്യാപകരും തികച്ചും ധീര വ്യക്തിത്വങ്ങളാണെന്ന് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് (കെ. എസ്. പി.എൽ ) സംസ്ഥാന ട്രഷറർ കെ.കെ.മുഹമ്മദ് കുട്ടി മാസ്റ്റർ (പള്ളം ), തൃശൂർ റവന്യൂ ജില്ലാ പ്രസിഡണ്ട് പി.എ. സീതി മാസ്റ്റർ, ജനറൽ സെക്രട്ടറി ഉമ്മർ മുള്ളൂർക്കര, വർക്കിംഗ് സെക്രട്ടറി ടി. കെ. ഇബ്രാഹിം, ട്രഷറർ ടി. എ.സിദ്ദീഖ് കൊടുങ്ങല്ലൂർ, ജില്ലാ കോഡിനേറ്റർ കെ. എ.സിദ്ദീഖ് മാസ്റ്റർ( പൊറ്റ ) എന്നിവരാണ് അഭിവാദന പ്രസ്താവനയിൽ ഒപ്പുവെച്ചത്.

You cannot copy content of this page