വർഷങ്ങൾക്കു ശേഷം സ്കൂളിലെ പഴയ കാലഘട്ടത്തിന്‍റെ ഓർമ്മകൾ പുതുക്കി സി.ഡി.എസ് 2 ന്‍റെ പൊറത്തിശ്ശേരി മേഖലയിലുള്ള കുടുംബശ്രീ അംഗങ്ങൾക്കുള്ള ‘തിരികെ സ്കൂളിലേക്ക്’ എന്ന ക്യാമ്പയിനിൽ 300 പേർ വീണ്ടും വിദ്യാലയങ്ങളിൽ എത്തി

ഇരിങ്ങാലക്കുട : നഗരസഭയുടെ കുടുംബശ്രീ സി.ഡി.എസ് 2 ന്‍റെ പൊറത്തിശ്ശേരി മേഖലയിലുള്ള കുടുംബശ്രീ അംഗങ്ങൾക്കുള്ള തിരികെ സ്കൂളിലേക്ക് എന്ന ക്യാമ്പയിൻ വാർഡ് കൗൺസിലർ സി.സി ഷിബിന്‍റെ അധ്യക്ഷതയിൽ കവയത്രിയും എഴുത്തുകാരിയുo പുരോഗമന കലസാഹിത്യ സംഘത്തിന്‍റെ ജില്ലാ ഭാരവാഹിയും കൂടിയായ രാധിക ടീച്ചർ ഉദ്‌ഘാടനം നിർവഹിച്ചു.

ഗ്രാമദീപം കവിത പുരസ്‌കാരം, മഹാത്മാ ഗാന്ധി ലൈബ്രറി പുരസ്‌കാരം, പറവൂർ സാഹിത്യ വേദി പുരസ്‌കാരം, പ്രഥമ മഞ്ജുഷ സ്മാരകം പുരസ്‌കാര ജേതാവ് കൂടിയായ രാധിക ടീച്ചർ സ്ത്രീ ഉന്നമ്മനത്തെ പറ്റിയും സ്ത്രീ ശാക്തീകരണത്തെ കുറിച്ചുമുള്ള അറിവുകൾ പകർന്നു നൽകി, സി.ഡി.എസ് ചെയർപേഴ്സൺ ഷൈലജ ബാലൻ സ്വാഗതം പറഞ്ഞ ചടങ്ങിന് കുടുംബശ്രീ സി.ഡി.എസ് മെമ്പർ സുനിത പ്രദീപ് നന്ദി പറഞ്ഞു, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ റെജി തോമസ് മാലിന്യ മുക്ത നവ കേരളത്തിന്റെ സന്ദേശം അംഗങ്ങൾക്ക് കൈമാറി.

സ്കൂളിൽ എന്ന പോലെ മണി അടിച്ചു കുടുംബശ്രീയുടെ മുദ്ര ഗീതത്തോടെ അസ്സബ്ലി കൂടി, കൂടാതെ ക്ലാസ്സിൽ എത്തിയവർക്കു സി.ഡി.എസ് മെമ്പർമാർ നാരങ്ങ മിട്ടായി നൽകി സ്വീകരിച്ചു. തുടർന്ന് 300 കുടുംബശ്രീ അംഗങ്ങൾക്ക് 5 വിഷയങ്ങൾക്ക് ക്ലാസ്സ്‌ നൽകി, 9.30 മുതൽ തുടുങ്ങുന്ന ക്ലാസ്സ്‌ 4.30 വരെ ഇണ്ടായിരിക്കുന്നതാണ്, ഉച്ചക്ക് ഭക്ഷണത്തിനുള്ള ലഞ്ച് ബ്രേക്കും തുടുർന്ന് വിനോദ പരിപാടികളും ഉണ്ടായിരുന്നു, എല്ലാ കുടുംബശ്രീ അംഗങ്ങളും കയ്യിൽ പേന, ബുക്ക്‌, വെള്ളം കുപ്പി, കുട ഭക്ഷണം എന്നിവയെല്ലാം കരുതിയിരുന്നു.

വർഷങ്ങൾക്കു ശേഷം സ്കൂളിലെ പഴയ കാലഘട്ടത്തിന്‍റെ ഓർമ്മകൾ പുതുക്കാനായി ചിലർ പാവാടയും ബ്ലൗസും ധരിച്ചാണ് ക്ലാസ്സിൽ എത്തിയത്, അവർക്ക് കുട്ടികാലം തിരിച്ച് കിട്ടിയ പ്രതീതിയായിരുന്നു, കുടുംബശ്രീ അംഗങ്ങളുടെ മക്കളെ നോക്കുവാനായി കളി സ്ഥലം ഒരുക്കി സി.ഡി.എസ് മെമ്പർമാർ കുട്ടികൾക്ക് കൂട്ടായി നിന്നു.

കൃഷ്ണ പ്രിയ, നളിനിസുബ്രൻ, ഷൈനി, ഹർഷ, നീതു, ചിത്ര വിനിൽ, അക്ഷര, ജിൻസി, ആശ, എന്നിവർ ക്ലാസ്സ്‌ നയിച്ചു, കുടുംബശ്രീ സി.ഡി.എസ് മെമ്പർമരായ ശശി കല,അഖിത, , സിന്ധു സതീഷ്, സജിനി, ഐഷ ബായ്, സിന്ധു കാർത്തികേയൻ, സരിത, നിമി, ശാലിനി ഉണ്ണികൃഷ്ണൻ, സതി തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page