മഹാത്മ ഗാന്ധി അനുസ്മരണം ആചരിച്ചു

ഇരിങ്ങാലക്കുട: ഇന്ത്യൻ നാഷണൽ കോൺഗ്രസ് 101-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ ഗാന്ധി അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി. ബൂത്ത് പ്രസിഡൻ്റ് ഡേവിസ് ഷാജുവിൻ്റെ അദ്ധ്യക്ഷതയിൽ, മാർക്കറ്റ് പരിസരത്തിൽ അനുസ്മരണ സമ്മേളനം മണ്ഡലം പ്രസിഡൻ്റ് അബ്ദുൾ ഹഖ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ലോക ജനതയ്ക്ക് ഏറ്റവും ദുഖകരമായ ഒന്നാണ് മഹാത്മ ഗാന്ധിയുടെ ഹത്യ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറയുകയുണ്ടായി. തുടർന്ന് മഹാത്മ ഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.18-ാം വാർഡ് കൗൺസിലർ മിനി ജോസ് ചാക്കോള, മണ്ഡലം ജോയിൻ്റ് സെക്രട്ടറി തോമാസ് കോട്ടോളി, മണ്ഡലം ട്രഷറർ ജോസ് മാമ്പിള്ളി, അഡ്വ ഹോബി ജോളി, വിൻസെൻ്റ് ചക്കാലയ്ക്കൽ എന്നിവർ അനുസ്മരണ സന്ദേശം നൽകി. സണ്ണി മുരിങ്ങത്ത്പറമ്പിൽ, ഇഗ്നേഷ്യസ് നെടുമ്പാക്കാരൻ, ഗിൽട്ടൻ കൊക്കാലി എന്നിവർ നേതൃത്വം നൽകി.

continue reading below...

continue reading below..

You cannot copy content of this page