നീഡ്‌സിന്‍റെ ആഭിമുഖത്തിൽ നവംബർ 30ന് മഹാത്മപാദസ്‌പർശ സ്മൃതിപദയാത്ര നടത്തുന്നു

ഇരിങ്ങാലക്കുട : നീഡ്‌സിന്‍റെ ആഭിമുഖത്തിൽ ബഹുജനപങ്കാളിത്തത്തോടെ നവംബർ 30ന് മഹാത്മപാദസ്‌പർശ സ്മൃതിപദയാത്ര നടത്തുന്നു. മഹാത്മഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിനു 90 വർഷം തികയുന്നതിന്‍റെ ഓർമ്മയ്ക്കായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത് എന്ന് നീഡ്‌സ് പ്രസിഡന്റ് അഡ്വ. തോമസ് ഉണ്ണിയാടൻ പത്രസമ്മേളനത്തിൽ അറിയിച്ചു.


2023 ജനുവരി മുതൽ 2024 ജനുവരി വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ ചടങ്ങുകളാണ് മഹാത്മ പാദമുദ്ര @ 90 എന്ന പേരിൽ നീഡ്‌സ് നടത്തി വരുന്നത്. ഇതിൻ്റെ തുടർച്ചയായിട്ടാണ് പദയാത്ര സംഘടിപ്പിച്ചിട്ടുള്ളത്.


അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് ഗാന്ധിജിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിൽ അദ്ദേഹം പങ്കെടുത്ത സമ്മേളന വേദിയായ ചെളിയാംപാടം പരിസരത്തു നിന്നും ഗാന്ധിജിയുടെ വിശ്രമസ്ഥലമായിരുന്ന പഴയതിരുവിതാംകൂർ സത്ര പരിസരത്തേയ്ക്കാണ് (ഇപ്പോഴത്തെ PWD റസ്റ്റ് ഹൗസ് പരിസരം) പദയാത്ര നടത്തുന്നത്.

നീഡ്‌സ് അഡ്‌മിനിസ്ട്രേറ്റീവ് സെക്രട്ടറി ഗുലാം മുഹമ്മദ്ദ്, സെക്രട്ടറി – പ്രോഗ്രാം കോഡിനേറ്റർ ദേവദാസ്.കെ.പി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page