ഇരിങ്ങാലക്കുടയിൽ ഡിസംബർ 6 ന് നടക്കുന്ന നവകേരള സദസ്സിന്റെ അനുബന്ധ പരിപാടികൾക്ക് ശനിയാഴ്ച തുടക്കം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ ഡിസംബർ 6 ന് നടക്കുന്ന നവകേരള സദസ്സിന്റെ അനുബന്ധ പരിപാടികൾക്ക് ശനിയാഴ്ച തുടക്കം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും പങ്കെടുക്കുന്ന ഇരിങ്ങാലക്കുട നിയോജക മണ്ഡലം നവകേരള സദസ്സ് ഡിസംബർ 6 ന് വൈകീട്ട് 4.30 ന് അയ്യങ്കാവ് മൈതാനിയിൽ നടക്കും.

സദസ്സിനോടനുബന്ധിച്ച് ബഹുജനങ്ങൾക്കുള്ള പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിന് പ്രത്യേകം സംവിധാനമൊറുക്കും. പരാതികൾ സ്വീകരിക്കുന്നതിന് 20 കൗണ്ടറുകൾ തയ്യാറാക്കും. രാവിലെ 10 മണി മുതൽ കൗണ്ടറുകളിൽ പരാതി സ്വീകരിക്കും.

3.30 ന് രണ്ടോ മൂന്നോ മന്ത്രിമാരുടെ ആദ്യ സംഘം എത്തിച്ചേരും. 4.30 ന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും എത്തും. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സംസാരിക്കുന്ന സമയത്ത് പരാതി സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തി വെയ്ക്കും.

സംസാരത്തിന് ശേഷം വരിയിലെ അവസാന വ്യക്തിയിൽ നിന്നുമുള്ള പരാതി കൂടി സ്വീകരിക്കും. ഉച്ചക്ക് രണ്ട് മുതൽ പ്രശ്സ്ത ഗായകർ എടപ്പാൾ വിശ്വനാഥും ഫിറോസ് ബാബുവും ചേർന്ന് നയിക്കുന്ന സംഗീത വിരുന്ന് ( വരവേൽപ്പിന്റെ പാട്ടുകൾ ) ഉണ്ടായിരിക്കും

ലഭിക്കുന്ന പരാതികൾ അതത് സമയം തന്നെ രജിസ്റ്ററിൽ ചേർത്ത് കൈപ്പറ്റ് രശീതി നൽകും . രണ്ട് മുതൽ നാലാഴ്ചക്കുള്ളിൽ പരാതിയ്ക്ക് പരിഹാരം കാണുന്ന വിധത്തിലാണ് സർക്കാർ സംവിധാനമൊരുക്കിയിട്ടുള്ളത്. പരാതിയിൽ വ്യക്തമായ മേൽ വിലാസവും മൊബൈൽ ഫോൺ നമ്പറും ഉണ്ടാകുന്നത് പരാതിയുടെ തൽസ്ഥിതി അറിയാൻ സഹായിക്കും’ മെയിൽ ഐ.ഡി. ഉണ്ടെങ്കിൽ ഉൾപ്പെടുത്താം.

സദസ്സിനോടനുബന്ധമായി വിവിധ പരിപാടികൾ മണ്ഡലത്തിൽ നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ചെയർമാനായും ഇരിങ്ങാലക്കുട റവന്യു ഡിവിഷണൽ ഓഫീസർ എം കെ ഷാജി കൺവീനറുമായ സംഘാടക സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പഞ്ചായത്ത് തലത്തിലും ബൂത്ത് തലത്തിലും സംഘാടക സമിതി രൂപീകരിച്ചു. വീട്ട് മുറ്റ സദസ്സുകൾ നടന്നുകൊണ്ടിരിക്കുകയാണ്.

അയ്യങ്കാവ് മൈതാനത്തിനു സമീപമുള്ള സംഘാടക സമിതി ഓഫീസിൽ ചേർന്ന പത്രസമ്മേളനത്തിൽ സംഘാടക സമിതി കൺവീനർ ആർ.ഡി.ഓ എം കെ ഷാജി, വിവിധ സബ്ബ് കമ്മിറ്റി ചെയർമാൻമാരായ ലത ചന്ദ്രൻ , ജോസ് ജെ ചിറ്റിലപ്പിളി, അഡ്വ കെ ആർ വിജയ , വിജയലക്ഷ്മി വിനയചന്ദ്രൻ , ടി വി ലത, ലത സഹദേവൻ, തഹസിൽദാർ കെ ശാന്തകുമാരി തുടങ്ങിയവർ പങ്കെടുത്തു.

നവകേരള സദസ്സ് ഇരിങ്ങാലക്കുട മണ്ഡലം അനുബന്ധ പരിപാടികൾ

നവംബർ 25
വൈകീട്ട് 5 മണി
അയ്യങ്കാളി സ്ക്വയർ ( ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിന് സമീപം )
മെഗാ കവിയരങ്ങ്

നവംബർ 25
രാവിലെ 9 മുതൽ
ആളൂർ കുടുംബശ്രീ ഹാൾ
ഭിന്നശേഷി കലാത്സവം

നവംബർ 25
രാവിലെ 9 മുതൽ
സീ ഷോർ – കാക്കാതുരുത്തി
” വയോ സ്മിതം “

നവംബർ 26
ഉച്ചക്ക് 2 മുതൽ
മുനിസിപ്പൽ മൈതാനം
ഷൂട്ടൗട്ട്

നവംബർ 26
രാവിലെ 9 മുതൽ
സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടേയും കലോത്സവം
ടൗൺഹാൾ – ഇരിങ്ങാലക്കുട

നവംബർ 27
വൈകീട്ട് 5 മുതൽ
” പാട്ടുകൂട്ടം *
അയ്യങ്കാളി സ്ക്വയർ ( ഇരിങ്ങാലക്കുട നഗരസഭ ടൗൺഹാളിന് സമീപം )

നവംബർ 27
വൈകീട്ട് 7.30 മുതൽ
ഠാണാ ജംങ്ങ്ഷൻ – ബസ് സ്റ്റാൻഡ്
നൈറ്റ് വാക്ക്

നവംബർ 28
രാവിലെ 10 മുതൽ
സ്കൂൾ കലോൽസവം
ടൗൺ ഹാൾ – ഇരിങ്ങാലക്കുട

നവംബർ 29
വൈകീട്ട് 6 മണി മുതൽ
മുനിസിപ്പൽ മൈതാനം
” ഐക്യ കേരള ദീപ ജ്വാല “

നവംബർ 30
രാവിലെ 9 മുതൽ
ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയം
കുടുംബശ്രീ കലാത്സവം

നവംബർ 30
രാവിലെ 9 മുതൽ
സെന്റ് ജോസഫ്സ് കോളേജ്
വർക്ക് ഷോപ്പ് ഓൺ ഫ്യൂച്ചർ സ്കിൽ

നവംബർ 30
രാവിലെ 9 മുതൽ
ക്രൈസ്റ്റ് എഞ്ചിനീയറിംങ്ങ്കോളേജ്
സ്കിൽ ഫെയർ

ഡിസംബർ 1
രാവിലെ 9 മുതൽ
ടൗൺഹാൾ – ഇരിങ്ങാലക്കുട
കോളേജ് കലോത്സവം

ഡിസംബർ 1
വൈകീട്ട് 4.30 മുതൽ
പഞ്ചായത്ത് തല വിളംബര ജാഥ

ഡിസംബർ 2
രാവിലെ 9 മുതൽ
ഫ്ലാഷ് മോബ്

ഡിസംബർ 3
വൈകീട്ട് 6 മുതൽ
വാർഡ്/ ബൂത്ത്/ അയൽക്കൂട്ട ദീപ ജ്വാല

ഡിസംബർ 4
വൈകീട്ട് 4 മണി
നഗരത്തിൽ വിളംബര ജാഥ

പഞ്ചായത്ത് തല സംഘാടക സമിതികളുടെ നേതൃത്വത്തിൽ പ്രാദേശിക തലത്തിൽ വിവിധ മത്സരങ്ങളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

You cannot copy content of this page