ഭാരതീയ വിദ്യാഭവനിൽ ‘ഒഡീസി’ ശാസ്ത്ര പ്രദർശനമേള സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവൻ സ്കൂളിലെ ശാസ്ത്ര വിഭാഗങ്ങളുടെയും സ്റ്റുഡന്റ്സ് ഇന്നവേറ്റീവ് കൗൺസിൽ ( HAUSLA ) ന്റെയും നേതൃത്വത്തിൽ ‘ഒഡീസി’ ശാസ്ത്രപ്രദർശനമേള സംഘടിപ്പിച്ചു. ശാസ്ത്രപ്രദർശനമേള. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ സി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.

വൈസ് ചെയർമാൻ സി നന്ദകുമാർ, സെക്രട്ടറി വി രാജൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം അപ്പുക്കുട്ടൻ നായർ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ് വൈസ് പ്രിൻസിപ്പൽ ഗിരിജാമണി, സ്റ്റുഡന്റ്സ് ഇന്നോവേറ്റീവ് കൗൺസിൽ ചെയർപേഴ്സണും രസതന്ത്ര വിഭാഗം മേധാവിയുമായ സവിത എന്നിവർ സംസാരിച്ചു.

വിവിധ സ്റ്റാളുകളിലായി, വിജ്ഞാനവും വിനോദവും പകരുന്ന നിരവധി പ്രദർശനവസ്തുക്കൾ ഒരുക്കിയിരുന്നു. ശാസ്ത്രപ്രദർശനമേളയോട് അനുബന്ധിച്ച് ഫുഡ് കോർട്ടും ഒരുക്കിയിരുന്നു. ശാസ്ത്രാധ്യാപകർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

continue reading below...

continue reading below..

You cannot copy content of this page