അവിട്ടത്തൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ശങ്കരമണ്ഡപത്തിന്‍റെ സമർപ്പണവും, ശങ്കര പ്രതിമയുടെ അനാവരണവും ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻപിള്ള നവംബർ 27 വൈകീട് 5 മണിക്ക് നിർവഹിക്കും

ഇരിങ്ങാലക്കുട : അവിട്ടത്തൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ശങ്കരമണ്ഡപത്തിന്‍റെ സമർപ്പണവും, ശങ്കര പ്രതിമയുടെ അനാവരണവും ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻപിള്ള നവംബർ 27 വൈകിട്ട് 5 മണിക്ക് നിർവഹിക്കും. മൂഞ്ചിറ മഠം മൂപ്പിൽ സാമിയാർ പരമേശ്വര ബ്രഹ്മാനന്ദ തീർത്ത ദീപ പ്രജ്വലനം നിർവഹിക്കും.

ചടങ്ങിൽ പത്മനാഭ ശർമ്മ, കല്ലിങ്ങപ്പുറം ചന്ദ്രൻ, വിപിൻ പാറേക്കാട്ടിൽ, വാർഡ് മെമ്പർ സി ആർ ശ്യാം രാജ്, ട്രസ്റ്റ് സെക്രട്ടറി എ സി ദിനേശ് വാര്യർ, ട്രസ്റ്റ് മെമ്പർ സിസി സുരേഷ് എന്നിവർ പങ്കെടുക്കും. തുടർന്ന് സാമൂഹിക സാംസ്കാരിക പ്രമുഖരും ക്ഷേത്ര ഭാരവാഹികളും ചേർന്ന് കാർത്തിക ദീപം തെളിയിക്കും എന്ന് സംഘടകർ അറിയിച്ചു.

ക്ഷേത്രം ട്രസ്റ്റ് പ്രസിഡൻറ് പി എൻ പരമേശ്വരൻ, ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി എസി ദിനേശ് വാരിയർ, സി ആർ ശ്യാം രാജ്, സി സി സുരേഷ്, എ സി സുരേഷ് എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

continue reading below...

continue reading below..

You cannot copy content of this page