ബൈപ്പാസ് റോഡിന് സമീപം സ്വകാര്യവ്യക്തി മണ്ണിട്ട് നിലം നികത്തുന്നുവെന്നാരോപിച്ച് കെ.പി.എം.എസ് പ്രവൃത്തി തടഞ്ഞ് സ്ഥലത്ത് കൊടികുത്തി

ഇരിങ്ങാലക്കുട : നഗരസഭ ബൈപ്പാസ് റോഡിന് സമീപം സ്വകാര്യവ്യക്തി മണ്ണിട്ട് നിലം നികത്തുന്നുവെന്നാരോപിച്ച് കെ.പി.എം.എസ്. പ്രവൃത്തി തടഞ്ഞ് സ്ഥലത്ത് കൊടികുത്തി. നഗരസഭ 23-ാം വാര്‍ഡില്‍ കല്ലരിത്തോടിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് സ്വകാര്യ വ്യക്തി മണ്ണടിച്ച് നിരത്തുന്നത്.

continue reading below...

continue reading below..


നഗരസഭയുടെ വിവിധ വാര്‍ഡുകളിലുടെ കടന്ന് പോയി ഒടുവില്‍ കരുവന്നൂര്‍ പുഴയില്‍ എത്തിച്ചേരുന്ന പ്രധാന തോടിന്റെ നീരോഴുക്ക് തടസ്സപ്പെടുത്ത രീതിയില്‍ മണ്ണടിയെന്നും സമീപവാസികള്‍ക്ക് ഇത് മൂലം മഴക്കാലത്ത് വെള്ളക്കെട്ട് നേരീടെണ്ടി വരുമെന്നും മണ്ണടിക്കുന്നത് തടഞ്ഞുകൊണ്ട് കെ.പി.എം.എസ്. പ്രവര്‍ത്തകര്‍ പറഞ്ഞു.


ടൗണ്‍ വടക്ക് 37 -ാം ശാഖയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ പ്രസിഡന്റ് ശ്രീനിവാസന്‍, സെക്രട്ടറി എം.ആര്‍. കണ്ണന്‍, ഖജാന്‍ജി പി.യു. രാജു, കമ്മിറ്റി അംഗങ്ങളായ അനില്‍ നാരായണന്‍, സുനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെ.പി.എം.എസ്. നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്.

You cannot copy content of this page