ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റി കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റി പുല്ലൂരിൽ വച്ച് നടത്തിയ കൂത്തുപറമ്പ് രക്തസാക്ഷി ദിന അനുസ്മരണ പൊതുയോഗം ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പ്രെസിഡന്റും ആയിരുന്ന കെ വി രാജേഷ് ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം സുകന്യ ബൈജു അഭിവാദ്യം ചെയ്ത് സംസാരിച്ചു.

ചടങ്ങിൽ ബ്ലോക്ക്‌ പ്രസിഡന്റ് ശരത് ചന്ദ്രൻ അധ്യക്ഷൻ ആയിരുന്നു. സംഘാടക സമിതി ചെയർമാനും മുരിയാട് പഞ്ചായത്ത്‌ പ്രസിഡന്റുമായ ജോസ് ജെ ചിറ്റിലപ്പിള്ളി, സി പി ഐ എം പുല്ലൂർ ലോക്കൽ സെക്രട്ടറി മോഹനൻ മാസ്റ്റർ, ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറിമാരായ കെ ഡി യദു, അഖിൽ ലക്ഷ്മണൻ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റുമാരായ വിവേക് ചന്ദ്രൻ, കെ കെ രാംദാസ്, സെക്രട്ടറിയറ്റ് അംഗങ്ങളായ നവ്യ കൃഷ്ണ, വി ആർ ഉണ്ണിമായ, എസ എഫ് ഐ ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി ദീപക് ദേവ്, ബ്ലോക്ക്‌ കമ്മിറ്റി അംഗം നിഖിത അനൂപ്, ഡി വൈ എഫ് ഐ പുല്ലൂർ മേഖല ഭാരവാഹികളായ ജിതിൻ, ലിബിൻ, മിത എന്നിവർ പങ്കെടുത്തു.

ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ സെക്രട്ടറി ഐ.വി സജിത്ത് സ്വാഗതവും ബ്ലോക്ക്‌ ട്രഷറർ വിഷ്ണു പ്രഭാകരൻ നന്ദി പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page