ഇരിങ്ങാലക്കുട : ബസ്സുടമ സംയുക്ത സമരസമിതി ആഹ്വനം ചെയ്ത സംസ്ഥാനവ്യാപകമായ സ്വകാര്യ ബസ് സമരം ഇരിങ്ങാലക്കുടയിലും പൂർണം. ഇരിങ്ങാലക്കുട കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും സ്വകാര്യ ബസ് സമരത്തെ തുടർന്ന് ചാലക്കുടി ഇരിങ്ങാലക്കുട റൂട്ടിൽ രണ്ടു ബസ്സുകളും, തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ മൂന്നു ബസുകളും ആണ് നിലവിൽ സർവീസ് നടത്തുന്നത്.
ഇരിങ്ങാലക്കുട ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന ദീർഘദൂര സർവീസുകൾ എല്ലാം തന്നെ രാവിലെ സർവീസ് നടത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഗ്രാമീണ റൂട്ടുകളിൽ യാത്രാക്ലേശം തുടരുന്നുണ്ട്. ഇവിടേക്ക് കെഎസ്ആർടിസി സെർവീസുകൾ ഒരുക്കിയിട്ടില്ല.
140 കിലോമീറ്റർ എന്ന ദൂരപരിധി നോക്കാതെ നിലവിലുള്ള ബസ്സുകളുടെ പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകുക, ബസുകളിൽ ക്യാമറ സീറ്റ് ബെൽറ്റ് എന്നിവ ഒഴിവാക്കുക, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുക എന്നിവ നടപ്പാക്കാം എന്ന സർക്കാറിന്റെ വാഗ്ദാന ലംഘനത്തിനെതിരെയാണ് ഒക്ടോബർ 31 ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി സർവീസ് നിർത്തി സമരത്തിൽ പങ്കെടുക്കുന്നത്.
ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ബസുടമകളുടെ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com