ഭിന്നശേഷികാരിൽ നിന്ന് ഒ.പി ടിക്കറ്റിന് തുക ഈടാക്കി ഇരിങ്ങാലക്കുട ജനറൽ ആശുപത്രി ; ആവശ്യപ്പെട്ടിട്ടും ക്യു സംവിധാനത്തിൽ ഇളവ് അനുവദിച്ചില്ലെന്നും കാഴ്ചപരിമിതനായ വ്യക്തിയുടെ പരാതി , RPWD ആക്ട് നോക്കുകുത്തിയോ ?

ഇരിങ്ങാലക്കുട : 2016 ലെ ഭിന്നശേഷികാരുടെ അവകാശ നിയമം (RPWD Rights Of Persons With Disabilities Act) ആക്ടിലൂടെയും പ്രധാനമന്ത്രിയുടെയും നേരിട്ടുള്ള നിർദ്ദേശം അനുസരിച്ചും ഭിന്നശേഷിക്കാരെ ക്യൂവിൽ ഒരിടത്തും നിർത്തരുതെന്നും അവരിൽ നിന്ന് സർക്കാർ ആശുപത്രികളിൽ ഒ.പി ടിക്കറ്റിന് പൈസ ഈടാക്കരുത് എന്നും കർശന നിർദ്ദേശം ഉള്ളപ്പോൾ അതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന നിലപാടാണ് ഇരിങ്ങാലക്കുട ജനറൽ ആശുപത്രി അധികൃതർ സ്വീകരിക്കുന്നതെന്ന് പരാതി

continue reading below...

continue reading below..

യൂണിക് ഡിസെബിലിറ്റി ഐഡന്റി കാർഡ് (UD കാർഡ്) ഉണ്ടെന്നു പറഞ്ഞിട്ടും ആശുപത്രി ജീവനക്കാർ പൈസ വാങ്ങിച്ചതിനു ശേഷം മാത്രമേ ഒപി ടിക്കറ്റ് കാഴ്ചപരിമിതനായ തനിക്ക് നൽകിയതെന്ന് പരാതിക്കാരൻ പറഞ്ഞു. അതുമാത്രമല്ല ജീവനക്കാരുടെ പെരുമാറ്റം മോശമായിരുന്നെന്നും പറയുന്നു.

വിവരം ആശുപത്രി സുപ്രണ്ടിനെ കണ്ട് നേരിട്ടറിയിച്ചപ്പോൾ നിയമമുണ്ടെങ്കിലും അത് പാലിക്കണമെന്നുള്ള നിർദ്ദേശം ഞങ്ങൾക്ക് ലഭിച്ചിട്ടില്ല എന്ന വിചിത്രമായ മറുപടിയാണ് അദ്ദേഹത്തിൽ നിന്നും കിട്ടിയത് എന്നും പറയുന്നു. ഇക്കാര്യത്തിൽ ജില്ലാ കളക്ടർ, മെഡിക്കൽ ഓഫീസർ എന്നിവർ ഇടപെടണമെന്നും , ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് കാണിച്ച് പരാതി നൽകുവാൻ ഇദ്ദേഹം ഒരുങ്ങുകയാണ്.

കൊടുങ്ങല്ലൂർ , തൃശൂർ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ ഇത്തരം സൗകര്യങ്ങൾ നിയമംമൂലം ഭംഗിയായി നിർവഹിക്കുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. തെളിവിനായി അവിടെത്തെ ഒ പി റെസിപ്റ്റുകളും കാണിച്ചു. ഇതിലെല്ലാം ഒ പി ടിക്കറ്റ് ചാർജ് ഇടാക്കിയിട്ടില്ലെന്നു കാണിച്ചിട്ടുണ്ട്.

എന്നാൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രി അധികൃതരുടെ ഈ വിഷയത്തിലുള്ള പ്രതികരണം വ്യത്യസ്തമാണ് . ഇദ്ദേഹത്തിന്റെ പരാതിയുടെ നിജസ്ഥിതി അറിയുവാനായി എത്തിയ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം പ്രതിനിധികളോട് ആശുപത്രി സുപ്രണ്ട് പറഞ്ഞത് ആശുപത്രി ജീവനക്കാരല്ല മറിച്ചു പരാതി പറഞ്ഞ വ്യക്തിയാണ് ഒ പി കൗണ്ടറിൽ ജീവനക്കാരോട് മോശമായ രീതിയിൽ പെരുമാറിയെന്നാണ്.

ഇദ്ദേഹത്തെ കണ്ടപ്പോൾ കാഴ്ചപരിമിതിയുള്ള വ്യക്തിയായി തോന്നിയില്ലെന്നും, അതിനാലാണ് ക്യു സംവിധാനത്തിൽ തുടരാനും ടിക്കറ്റ് പൈസ നൽകി എടുക്കുവാനും ആവശ്യപ്പെട്ടതെന്ന് ജീവനക്കാർ പറഞ്ഞതായി ഇതേപ്പറ്റി അനേഷിച്ച സുപ്രണ്ട് പറയുന്നു. ഭിന്നശേഷികാർക്ക് പൈസ ഇളവ്വ് ഇല്ലെന്നാണ് സുപ്രണ്ട് പറയുന്നത്.

നിയമത്തെ കുറിച്ചുള്ള അജ്ഞതയാണോ അതോ അവഗണനയാണോ ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നതെന്ന് ഭരണകർത്താക്കൾ അന്വേഷിക്കേണ്ടിയിരിക്കുന്നു.

ഭിന്നശേഷി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ അക്ഷീണം പ്രവർത്തിക്കുന്ന സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ നിയോജയക മണ്ഡലത്തിലെ ജനറൽ ആശുപത്രിയിൽ ആണ് ദൗർഭാഗ്യകരമായ ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത് എന്നതാണ് വിരോധാഭാസം.

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews


You cannot copy content of this page