പതിനഞ്ചാമത് ഗുരുസ്മരണ കൂടിയാട്ട മഹോത്സവം ജൂൺ 29 മുതൽ ജൂലൈ 3 വരെ അമ്മന്നൂർ ഗുരുകുലത്തിൽ

ഇരിങ്ങാലക്കുട : പതിനഞ്ചാമത് ഗുരുസ്മരണ കൂടിയാട്ട മഹോത്സവം ജൂൺ 29 മുതൽ ജൂലൈ 3 വരെ മാധവനാട്യഭൂമിയിൽ (അമ്മന്നൂർ ഗുരുകുലത്തിൽ) സംഘടിപ്പിക്കുന്നു. 5 പ്രബന്ധാവതരണങ്ങളും സെമിനാറും പരിപാടിയിൽ ഉൾപ്പെടുന്നു.

കൂടിയാട്ട ഇതിഹാസമായ പത്മഭൂഷൺ അമ്മന്നൂർ മാധവച്ചാക്യാരുടെ പതിനഞ്ചാമത് ചരമദിനം ജൂലൈ ഒന്നിനാണ്. എല്ലാവർഷവും അമ്മന്നൂർ ഗുരുകുലം ഈ ദിനത്തിൽ അനുസ്മരണയോഗവും ഈ ദിനത്തോടനുബന്ധിച്ച് ഗുരുസ്മരണ എന്ന പേരിൽ കൂടിയാട്ട മഹോത്സവവും സംഘടിപ്പിച്ചുവരുന്നു . ഈ വർഷം ഗുരു അമ്മന്നൂർ എഴുതിയ ആട്ടപ്രകാരങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടാണ് 5 ദിവസങ്ങളിലായി കൂടിയാട്ടങ്ങൾ നടത്തുന്നത്.

ജൂൺ 29 മുതൽ വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന പ്രബന്ധാവതരണങ്ങളിൽ ഡോ.കെ.ജി പൗലോസ് , ഡോ. സി.കെ .ജയന്തി, ഡോ. ശ്രീജിത്ത് രമണൻ , ഡോ. കലാമണ്ഡലം കൃഷ്ണേന്ദു , അഭീഷ് ശശിധരൻ എന്നിവർ പങ്കെടുക്കുന്നു.

ചരമദിനമായ ജൂലൈ 1 ന് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സജ്ജീവ് കുമാറിന്‍റെ അദ്ധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ യോഗം ഉന്നതവിദ്യാഭ്യാസ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാദമി നിർവ്വാഹക സമിതിയംഗം രേണു രാമനാഥ്, കലാമണ്ഡലം അക്കാദമിക്ക് കോഡിനേറ്റർ അച്ചുതാനന്ദൻ , നഗരസഭ കൗൺസിലർ സ്മിത കൃഷ്ണകുമാർ . അഡ്വ. രാജേഷ് തമ്പാൻ എന്നിവർ പങ്കെടുക്കും.

ജൂലൈ 2 ഞായർ രാവിലെ 10 മണിക്ക് നടക്കുന്ന സെമിനാറിൽ കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ , കൂടിയാട്ടം കേന്ദ്രസയറക്ടർ ഡോ.കണ്ണൻ പരമേശ്വരൻ എന്നിവർ പങ്കെടുക്കും

പർണ്ണശാലാങ്കം, മായാസീതാങ്കം , അനിപ്രവേശാങ്കം , ധനഞ്ജയം രണ്ടാമങ്കം എന്നി കൂടിയാട്ടങ്ങൾ 5 ദിവസങ്ങളിലായി 6 മണിക്ക് അരങ്ങേറും.

മാർഗി മധു ചാക്യാർ , ഉഷാ നങ്ങ്യാർ , മാർഗി സജീവ് നാരായണ ചാക്യാർ ,സൂരജ് നമ്പ്യാർ, കപില വേണു, സരിതാകൃഷ്ണകുമാർ , നേപത്ഥ്യ യദുകൃഷ്ണൻ, നേപത്ഥ്യ രാഹുൽ ചാക്യാർ , നേപത്ഥ്യ ശ്രീഹരി ചാക്യാർ . ഗുരുകുലം തരുൺ , ഗുരുകുലം കൃഷ്ണദേവ്, ഗുരുകുലം ശ്രുത്രി എന്നി പ്രഗത്ഭരായ കലാകാരന്മാർ വിവിധ ദിവസങ്ങളിലായി രംഗത്തെത്തും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page