കല്ലേറ്റുംകര : ആധുനിക ഗണിതത്തിന്‍റെ ഉപജ്ഞാതാവ് എന്ന് ലോകം അംഗീകരിച്ചു കഴിഞ്ഞ പതിനാലാം നൂറ്റാണ്ടിലെ സംഗമഗ്രാമ മാധവന്‍റെ ജന്മദേശമായ ഇരിങ്ങാലക്കുടയിൽ അന്താരാഷ്ട്ര നിലവാരമുള്ള ഗണിത കേന്ദ്രം ഉണ്ടാക്കണമെന്ന് കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ. ദേശീയ ഗണിത ദിനത്തോട് അനുബന്ധിച്ച് മാധവ ഗണിത കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ മാധവൻ്റെ ജന്മഗൃഹത്തോടനുബന്ധിച്ചുള്ള ഇരിങ്ങാടപ്പള്ളി ക്ഷേത്രത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതീയ വിജ്ഞാന സംഭാവനകൾ ആധുനിക ലോകം ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. അതിൽ നമ്മുടെ ഗണിത സംഭാവനകൾ ഇന്ന് എല്ലാ മേഖലയിലും ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. വൈദ്യശാസ്ത്ര രംഗത്ത് കാൻസർ ചികിത്സയിൽ അടക്കം രോഗനിർണയത്തിലും ചികിത്സയിലും സൂക്ഷ്മതയും കൃത്യതയും കൈവരിക്കുന്നതിന് ഉപയോഗിക്കുന്ന ഗണിത സങ്കേതങ്ങൾ കേരളീയ ഗണിതജ്ഞരുടെ കൂടി സംഭാവനയുടെ അടിസ്ഥാനത്തിൽ ആണെന്ന് പ്രമുഖ റേഡിയോളജിസ്റ്റ് കൂടിയായ വൈസ് ചാൻസിലർ ചൂണ്ടിക്കാട്ടി. കേരളത്തിലെ വിജ്ഞാന പാരമ്പര്യത്തെ വളർത്തുന്നതിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുന്നോട്ടു വരണം. അതിനു സമൂഹത്തിന്റെ ഉള്ളിലും വേണ്ടത്ര അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. അദ്ദേഹം അഭിപ്രായപ്പെട്ടു.
എറണാകുളം പരമഭട്ടാര കേന്ദ്രീയ വിദ്യാലയം തയ്യാറാക്കിയ മാധവനെ കുറിച്ചുള്ള ഹ്രസ്വചിത്രം ചെമ്മണ്ട സംസ്കൃത ഗുരുകുലം ഡയറക്ടർ ഡോ. പ. നന്ദകുമാർ പ്രകാശനം നിർവഹിച്ചു.
നാടിന്‍റെ സാംസ്കാരിക പൈതൃകങ്ങളെ മുഴുവൻ പുന:സൃഷ്ടിക്കേണ്ടത് കാലത്തിൻ്റെ ആവശ്യമാണെന്നും അതിന് എന്ത് ത്യാഗം സഹിക്കാനും തയ്യാറാകണമെന്നും ചടങ്ങിൽ സംസാരിച്ച രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യവാഹ് ശ്രീ പി എൻ ഈശ്വരൻ പറഞ്ഞു. വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷൻ ഡോ. എൻ സി ഇന്ദുചൂഡൻ അധ്യക്ഷത വഹിച്ചു. മാധവഗണിത കേന്ദ്രം ഡയറക്ടറും ശിക്ഷ ഉത്ഥാൻ ന്യാസ് ദേശീയ സഹ സംയോജകനുമായ എ. വിനോദ് മാധവ അനുസ്മരണ പ്രഭാഷണം നടത്തി. ഇ കെ വിനോദ് വാര്യർ സ്വാഗതവും, പിസി സുഭാഷ് നന്ദിയും പറഞ്ഞു. ഡോ, വന്ദന, എന്നിവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.
ചടങ്ങിന്റെ ഭാഗമായി ഇരിങ്ങാടപള്ളി മനയിലും ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സംരക്ഷിച്ചു പോരുന്ന മാധവ ശിലയിലും പുഷ്പാർച്ചന നടത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com