നടനകൈരളിയിൽ ടി. എം. കൃഷ്‌ണയുടെ കച്ചേരി ഇന്ന് വൈകുന്നേരം 6.30-ന്

ഇരിങ്ങാലക്കുട : നടനകൈരളി സംഘടിപ്പിക്കുന്ന ‘അരങ്ങുണർത്തൽ’ പരിപാടിയിൽ സംഗീതജ്ഞൻ ടി.എം കൃഷ്‌ണ ഇന്ന് വൈകുന്നേരം 6.30-ന് പാടുന്നു. ഡോ. ആർ. ഹേമലത വയലിനിലും അശ്വിനി ശ്രീനിവാസൻ മൃദംഗത്തിലും അകമ്പടി നൽകും.

continue reading below...

continue reading below..തുടർന്ന് 9.30-ന് കേരളത്തിൻ്റെ കൂടിയാട്ടത്തിനുശേഷം യുനെസ്കോയുടെ അംഗീകാരം നേടിയ ‘മുടിയേറ്റ്’ തിരുമറയൂർ കുഞ്ഞൻമാരാർ സ്‌മാരക ഗുരുകുലം അവതരിപ്പിക്കും, വിപുലമായ കളമെഴുത്തോടു കൂടിയ മുടിയേറ്റ് ആണ് അവതരിപ്പിക്കുക. മുടിയേറ്റിൻ്റെ പരമാചാര്യനായിരുന്ന പാഴൂർ കുഞ്ഞൻമാരാരുടെ ശിഷ്യരാണ് ഈ കലാരൂപം അവതരിപ്പിക്കുക.

You cannot copy content of this page