കെ കരുണാകരൻ അനുസ്മരണം ഇരിങ്ങാലക്കുടയിൽ നടന്നു.

ഇരിഞ്ഞാലക്കുട : അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ കെ കരുണാകരന്റെ ചരമദിനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ അനുസ്മരണ സമ്മേളനം പുഷ്പാർച്ചനയും നടത്തി. കെപിസിസി ജനറൽ സെക്രട്ടറി എം പി ജാക്സൺ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു.

continue reading below...

continue reading below..

ഡിസിസി സെക്രട്ടറി സോണിയ ഗിരി, മണ്ഡലം പ്രസിഡണ്ട് മാരായ അബ്ദുൽ ഹഖ് സി എസ്, സാജു പാറേക്കാടൻ, മുനിസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ, വൈസ് ചെയർമാൻ ടി വി ചാർളി, ബ്ലോക്ക്‌ സെക്രട്ടറി എം ആർ ഷാജു, തോമസ് തൊകലത്ത്, മണ്ഡലം ഭാരവാഹികളായ എ സി സുരേഷ്, കുര്യൻ ജോസഫ്, ഷാർവിൻ എൻ ഓ, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, മണ്ഡലം പ്രസിഡന്റ് ജോമോൻ ജോസഫ്, ഗിഫ്‌സൻ ബിജു, ഡേവിസ് ഷാജു, വിജിത്ത് ടി ആർ തുടങ്ങിയവർ നേതൃത്വം നൽകി.

You cannot copy content of this page