ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ബെറ്റർ വേൾഡ് പദ്ധതി ആരംഭിച്ചു

ഇരിങ്ങാലക്കുട : ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട റവന്യു ജില്ലയിലെ നൂറിൽപ്പരം വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന ബെറ്റർ വേൾഡ് പദ്ധതിയുടെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ നിർവഹിച്ചു.

ജെ.സി.ഐ പ്രസിഡന്റ് മെജോ ജോൺസൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രോഗ്രാം ഡയറക്ടർ സഞ്ജു പട്ടത്ത്, പ്രോഗ്രാം കോ ഓഡിനേറ്റർ ജിസൻ പി.ജെ, ടെൽസൺ കോട്ടോളി, ഷാന്റോ വിസ്മയ എന്നിവർ സംസാരിച്ചു.


സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് ഓരോ ദിവസവും ഓരോ നല്ല പ്രവർത്തികൾ ചെയ്യുക, ലഹരിക്കെതിരെ വിദ്യാർത്ഥികൾക്ക് അവബോധം നൽകുക, പാവപ്പെട്ട വിദ്യാർത്ഥികളെ സഹായിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് അദ്ധ്യാപകർക്ക് തുടർച്ചയായ പരിശീലനം നൽകി ഓരോ സ്കൂളുകളിലും നടത്തുന്ന പദ്ധതിയാണ് എ ബെറ്റർ വേൾഡ്.


വാർത്തകൾ തുടർന്നും ലഭിക്കുവാൻ

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O