ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീം യൂണിന്റെ സപ്തദിന സഹവാസ ക്യാമ്പ് “കൂട് 2023 ” ഇരിങ്ങാലക്കുട ഗവ. എൽ.പി സ്ക്കൂളിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീം യൂണിന്റെ സപ്തദിന സഹവാസ ക്യാമ്പ് “കൂട് 2023 ” ന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഗവ.എൽ പി സ്ക്കൂളിൽ ആരംഭിച്ചു . നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ഉദ്‌ഘാടനം നിർവ്വഹിച്ചു.

ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് പി.ടി.എ പ്രസിഡന്റ് ബിനോയ് വി ആർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ “ജീവനം ജീവധനം ” പദ്ധതിയുടെ ഭാഗമായി ഒരു വൊളന്റിയറിന് ആടിനെ നൽകി കൊണ്ടാണ് കൂട് ക്യാമ്പിന്റെ ഉദ്ഘാടനം കർമ്മം നിർവ്വഹിക്കപ്പെട്ടത്.

continue reading below...

continue reading below..


പി ടി എ വൈസ് പ്രസിഡന്റ് മനോജ് കുമാർ , എസ് എം സി ചെയർമാൻ അഹമ്മദ് ഫസലുള്ള , പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ സൗമ്യ സാജൻ, സുനിത വിനയൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ സ്വാഗതവും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലസീദ എം.എ ക്യാമ്പ് വിശദീകരണവും, വൊളന്റിയർ ലീഡർ ഡോൺ പോൾ നന്ദിയും രേഖപ്പെടുത്തി.


You cannot copy content of this page