100 ദിന പരിപാടി : മുരിയാട് ഗ്രാമപഞ്ചായത്തിൽ 6 വാർഡുകളിൽ ലൈഫ് വീടുകൾ സമർപ്പിച്ചു, ഇതിനകം 30 വീടുകളുടെ താക്കോൽ ദാന കർമ്മം പൂർത്തിയായി

ആനന്ദപുരം : മുരിയാട് ഗ്രാമപഞ്ചായത്തിൽ 100 ദിന പരിപാടിയുടെ ഭാഗമായി 6 വാർഡുകളിൽ കൂടി നിർമ്മാണം പൂർത്തീകരിച്ച ലൈഫ് വീടുകളുട താക്കാൽ ദാനം നടത്തി . 4-ാം വാർഡ് പാറേക്കാട്ടുക്കരയിൽ വീടുകളുടെ സമർപ്പണം പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രതി ഗോപി അദ്ധ്യക്ഷത വഹിച്ചു. 3 വീടുകളുടെ താക്കോൽ ദാന കർമ്മാണ് ഇവിടെ നടന്നത്.

7ാം വാർഡ് മുരിയാട് 4 വീടുകളുടെ താക്കോൽ ദാനം കർമ്മം നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി താക്കോൽ ദാനം നിർവ്വഹിച്ചു. ക്ഷേമകാര്യ സമിതി ചെയർ പേഴ്സൺ സരിത സുരേഷ് അദ്ധ്യക്ഷത വഹിച്ചു.

2-ാം വാർഡ് ആനന്ദപുരത്ത് നിർമ്മാണം പൂർത്തീകരിച്ച ഒരു വീടിന്റെ താക്കോൽ ദാന കർമ്മം ക്ഷേമകാര്യ സമിതി ചെയർ പേഴ്സൺ സരിത സുരേഷ് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റേറ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ , വാർഡ് അംഗം നിജി വത്സൻ , പഞ്ചായത്തംഗം എ.എസ്. സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

8-ാം വാർഡ് ചേർപ്പു കുന്നിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ. ചിറ്റിലപ്പിള്ളി താക്കോൽ ദാന കർമ്മം നിർവ്വഹിച്ചു. വാർഡ് അംഗം നിഖിത അനൂപ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം മണി സജയൻ ആശംസ അർപ്പിച്ചു.

11-ാം വാർഡ് ഊരകം വെറ്റില മൂലയിൽ നിർമ്മാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽ ദാന കർമ്മം വൈസ് പ്രസിഡന്റ് രതി ഗോപി നിർവ്വഹിച്ചു. പഞ്ചായത്തംഗം മനീഷ മനീഷ് അദ്ധ്യക്ഷത വഹിച്ചു.

10-ാം വാർഡ് ഊരകത്ത് 5 വീടുകളുടെ താക്കോൽ ദാന കർമ്മം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, വൈസ് പ്രസിഡന്റ് രതി ഗോപി , ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ കെ.യു. വിജയൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

100 ദിന കർമ്മ പരിപാടി യുടെ ഭാഗമായി ഇതിനകം 30 വീടുകളുടെ താക്കോൽ ദാന കർമ്മം പൂർത്തിയായി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page