ഇരിങ്ങാലക്കുട : നാഷണൽ ഹയർസെക്കൻ്ററി സ്കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്‍റെ ഈ വർഷത്തെ സപ്‌തദിന സഹവാസ ക്യാമ്പ് മാടായിക്കോണം ശ്രീ. പി. കെ. ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ജി.യു.പി.എസി ൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജാസഞ്ജീവ് കുമാർ ഉദ്ഘാടനം ചെയ്തു.
മാലിന്യമുക്ത നവകേരളം പദ്ധതിയാണ് ഈ വർഷത്തെ ക്യാമ്പിൻ്റെ മുഖ്യ ആശയം. ലഹരി വിരുദ്ധ പ്രചാരണ പരിപാടികളും ക്യാമ്പിന്റെ ഭാഗമായി നടന്നു. സ്നേഹാരാമം പദ്ധതിയുടെ ഭാഗമായി മാലിന്യമുക്തമായ പ്രദേശം പൂന്തോട്ടമായി മാറ്റി. മാലിന്യമുക്ത നവകേരളം പ്രചാരണ പരിപാടികളുടെ ഭാഗമായി തെരുവ് നാടക അവതരണം, ഫ്ളാഷ് മോബ് എന്നീ പ്രവർത്തന ങ്ങൾ സംഘടിപ്പിച്ചു
വയോജനസംഗമം, തൊഴിലുറപ്പ് തൊഴി ലാളികളുമായി സ്നേഹസംവാദം, ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള പോൾ ബ്ലഡ് – ആപ്പ് പരിച യപ്പെടുത്തൽ, വൈവിധ്യമാർന്ന ക്ലാസുകൾ സംഘടിപ്പിക്കൽ, വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങൾ എന്നിവ സമന്വയം 2023 എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പുമായി ബന്ധപ്പെട്ട് നടന്നു.
പ്രിൻസിപ്പാൾ ജയലക്ഷമി കെ, പ്രോഗ്രാം ഓഫീസർ ഷെയിൽ ടി ടി, വളണ്ടിയർ ലീഡർമാർ കൈലാസ് നാഥ് കെ, ശ്രീയ സതീശൻ, ചാത്തൻ മാസ്റ്റർ മെമ്മോറിയൽ യുപി സ്കൂൾ ഹെഡ് മിസ്ട്രസ് ഷെൽബി ഇ ടി, നാഷണൽ സ്കൂൾ മാനേജർ രുക്മിണി രാമചന്ദ്രൻ, മാനേജ്മെന്റ് പ്രതിനിധി വി പി ആർ മേനോൻ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com