സ്റ്റുഡന്റ് പോലീസ് കേഡറ്റ് തൃശ്ശൂർ റൂറൽ ജില്ലാ ക്യാമ്പിന് കൽപറമ്പ് ബി.വി.എം സ്കൂളിൽ തുടക്കമായി, 41 വിദ്യാലയങ്ങളിൽ നിന്നുള്ള നാനൂറോളം കേഡറ്റുകളാണ് 5 ദിവസങ്ങളായി നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നത്

കൽപറമ്പ് : സ്റ്റുഡന്റ് പോലീസ് കേഡറ്റ് തൃശ്ശൂർ റൂറൽ ജില്ല ക്യാമ്പിന് കൽപറമ്പ് ബിവിഎം ഹൈസ്കൂളിൽ തുടക്കമായി. പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് തമ്പി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് തൃശൂർ റൂറൽ ജില്ല അഡീഷണൽ എസ് പി പ്രദീപ് എൻ വെയിൽസ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വാർഡ് മെമ്പർ ജൂലി ജോയ് , സ്കൂൾ മാനേജർ ഫാ. ഡേവിസ് കുടിയിരിക്കൽ , പി ടി എ പ്രസിഡന്റ് സനിത സനുരാജ് എന്നിവർ ആശംസകൾ നേർന്നു. തൃശൂർ റൂറൽ ജില്ല എസ്പിസി പദ്ധതിയുടെ ജില്ല നോഡൽ ഓഫീസറായ ഷാജ് ജോസ് സ്വാഗതവും സ്കൂൾ പ്രധാന അധ്യാപിക ജെൻസി എ.ജെ.നന്ദിയും പറഞ്ഞു.

5 ദിവസങ്ങളായി നടക്കുന്ന ക്യാമ്പിൽ പരിസ്ഥിതി സംരക്ഷണം, സൈബർ സേഫ്റ്റി, സൈബർ കുറ്റകൃത്യങ്ങൾ , ഡിജിറ്റൽ അഡിക്ഷൻ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.

കളരി യോഗ കായിക പരിശീലനവും ക്യാമ്പിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 41 വിദ്യാലയങ്ങളിൽ നിന്നുള്ള നാനൂറോളം കേഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

You cannot copy content of this page