ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിലുള്ള ആളൂരിലെ വ്യാജമദ്യ നിർമ്മാണം, സമഗ്രാന്വേഷണം വേണമെന്ന് സി.പി.ഐ – ‘കൊടകര മോഡൽ’ കുഴൽപണ ഇടപാടിന് സമാനമായ സംഭവമാണിതെന്നും ആരോപണം

ഇരിങ്ങാലക്കുട : ആളൂരിലെ വ്യാജമദ്യ നിർമ്മാണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണമെന്ന് സി.പി.ഐ. ലോകസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടുള്ളതാണ് ബി ജെ പി നേതാവിന്റെ നേതൃത്വത്തിലുള്ള ഈ വ്യാജമദ്യ നിർമ്മാണ യൂണിറ്റ് എന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണിയുടെ പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പിടികൂടിയ കൊടകര മോഡൽ കുഴൽപണ ഇടപാടിന് സമാനമായ സംഭവമാണിത്. ഇത്രയും വിപുലമായ രീതിയിലുള്ള ഈ കേന്ദ്രത്തിന്റെ പുറകിൽ ഒന്നോ രണ്ടോ വ്യക്തികൾ മാത്രമാണ് എന്ന് കരുതാനാകില്ല.

മദ്യവും പണവും നൽകി ജനാധിപത്യ പ്രക്രിയയായ തെരഞ്ഞെടുപ്പിനെ മലീമസപ്പെടുത്താനുള്ള ബി ജെ പി നേതാക്കളുടെ ശ്രമം ജനങ്ങൾ തിരിച്ചറിയണം എന്നും പ്രസ്താവനയിൽ പറയുന്നു.


You cannot copy content of this page