കല്ലേറ്റുംകര : മൂന്ന് ദിവസം നീണ്ടുനിന്ന ‘ശുചിത്വ പൂരം’ മെഗാ ശുചിത്വ ക്യാമ്പയിൻ വഴി വ്യക്തികൾക്കും നാടിനും മഹത്തായ മാതൃക നൽകുകയാണ് ആളൂർ ഗ്രാമപഞ്ചായത്ത്.
മൂന്ന് ദിവസങ്ങളിലായി സ്ഥാപന പരിസരങ്ങൾ ശുചീകരികരണം, പൊതു ഇടങ്ങളുടെ ശുചീകരണം, വീടും പരിസരവും ശുചീകരണം എന്നിവയാണ് ക്യാമ്പയിന്റെ ഭാഗമായി നടത്തിയത്. ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ ആർ ജോജോ പദ്ധതി ഉത്ഘാടനം ചെയ്തു.
ഹരിത പ്രോട്ടോക്കോൾ ആദ്യമേ നടപ്പിലാക്കിയ പഞ്ചായത്താണ് ആളൂർ. ജനപ്രതിനിധികൾ ഉപയോഗിക്കുന്ന പേന പോലും വലിച്ചെറിയാതെ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഒരു വർഷത്തോളം ഉപയോഗിച്ചു ഉപേക്ഷിച്ച പേനകൾ പരിപാടിയിൽ വെച്ച് പ്രസിഡൻറ് പ്രദർശിപ്പിച്ചു.
പഞ്ചായത്ത് കെട്ടിടം, വീടുകൾ, കടകൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ തുടങ്ങി വിവിധ സ്ഥാപനങ്ങളിൽ ശുചിത്വ പൂരത്തിന്റെ ഭാഗമായി ശുചീകരണം നടന്നു. ആളൂർ ഗ്രാമ പഞ്ചായത്തിനെ വലിച്ചെറിയൽ മുക്ത പഞ്ചായത്തായി മാറ്റുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രതി സുരേഷ്, വാർഡ് മെമ്പർമാരായ ഷൈനി തിലകൻ, ദിപിൻ പാപ്പച്ചൻ, അഡ്വ. എം എസ് വിനയൻ, ഓമന ജോർജ്, മേരി ഐസക്, നാട്ടുകാർ, വിവിധ സ്ഥാപന മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com