വയനാട് ദുരന്തമേഖലയിൽ ഇന്ത്യൻ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ മലയാളി നേരിൽ കണ്ടറിയുന്ന നേരങ്ങളാണിത്. സൈന്യം നേരിട്ടു നയിക്കുന്ന NCC യുടെ നേതൃത്വത്തിൽ പലയിടങ്ങളിലായി കേഡറ്റുകളും സേവനം ചെയ്യുന്നുണ്ട്. വയനാട് മേഖലയിലെ ബറ്റാലിയനുകളുടെ നേതൃത്വത്തിൽ ആശുപത്രികളിലും ക്യാമ്പുകളിലും കുട്ടികൾ രാപ്പകൽ ഭേദമന്യേ പ്രവർത്തിക്കുന്നുണ്ട്.
കൂടാതെ തൃശൂരിലെ വെള്ളം കയറിയ സ്ഥലങ്ങളിലുള്ള ക്യാമ്പുകളിലും ഏഴാം കേരള ഗേൾസ് ബറ്റാലിയൻ്റെ കേഡറ്സ് നിലവിൽ സേവനം ചെയ്യുന്നുണ്ട്. കാട്ടൂർ, കരാഞ്ചിറ എന്നിവിടങ്ങളിൽ സെൻ്റ് ജോസഫ്സിലെ എൻ.സി.സി കേഡറ്റുകളാണ് സേവനം ചെയ്യുന്നത്. ചേർപ്പ് സ്കൂളിൽ തൃശൂർ സെൻ്റ് മേരീസ് കോളേജിലെ കുട്ടികളും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
തൃശൂർ കളക്ടറേറ്റിൽ ശേഖരിച്ച സാധന സാമഗ്രികൾ എല്ലാം തന്നെ പരിശോധിച്ച്, പാക്ക് ചെയ്ത് കയറ്റിവിടുവാനായി സിവിൽ ഡിഫൻസ് ടീം ആവശ്യപ്പെട്ടതനുസരിച്ച് സെൻ്റ് ജോസഫ്സ് കോളേജിലെയും സെൻ്റ് മേരീസ് കോളേജിലേയും കേരളവർമ്മ കോളേജിലെയും കേഡറ്റുകൾ ഉണ്ടായിരുന്നു.
ആഗസ്റ്റ് 5 ന് തൃശൂർ ഐ.എം.എ. യിൽ വച്ച് പൊതുജന രക്തദാനയജ്ഞവും എൻ.സി.സി നടത്തി. ഇരുന്നൂറോളം ആളുകൾ പങ്കെടുത്തു. വയനാട്ടിൽ ദുരന്തത്തിൽ അകപ്പെട്ട എൻ.സി.സി കേഡറ്റുകളുടെ സംരക്ഷണവും ഏറ്റെടുക്കുന്നതായി എൻ.സി.സി യുടെ സംസ്ഥാന ഡയറക്ടറേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ദത്തെടുക്കൽ ഉൾപ്പടെ, അവരുടെ പുനരധിവാസവും വിദ്യാഭ്യാസവും തൊഴിലും എൻ.സി.സി ഡയറക്ടറേറ്റ് ഉറപ്പുവരുത്തുന്നുണ്ട്.
തുടർന്നുള്ള പദ്ധതികളിൽ സർക്കാരിനു വേണ്ടി പ്രവർത്തിക്കാൻ എൻ.സി.സി സേനയും സദാ പ്രതിബന്ധമാണെന്നു ഏഴാം കേരള ബറ്റാലിയൻ കമാൻ്റിംഗ് ഓഫീസർ ലഫ്റ്റനൻ്റ് കേണൽ ബിജോയ് ബി. അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com