ലോട്ടറി കച്ചവടം ചെയ്തു ജീവിക്കുന്ന പുല്ലത്തറ സ്വദേശികളായ വേണുവിൻ്റെയും ശ്രീദേവിയുടേയും മകൾ ഓംകാര വയനാടിനായി തന്റെ കുഞ്ഞുകുടുക്കയിലെ സമ്പാദ്യം നൽകി – മന്ത്രി ആർ ബിന്ദു ഏറ്റുവാങ്ങി

ഇരിങ്ങാലക്കുട : ലോട്ടറി കച്ചവടം ചെയ്തു ജീവിക്കുന്ന പുല്ലത്തറ സ്വദേശികളായ മഞ്ഞനംകാട്ടിൽ വേണുവിൻ്റെയും ശ്രീദേവിയുടേയും മകൾ ഓംകാര നാണയങ്ങൾ അടങ്ങുന്ന കുടുക്ക വയനാടിനായി മഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന്റെ ഇരിങ്ങാലക്കുടയിലെ ക്യാമ്പ് ഓഫീസിൽ എത്തിയാണ് കൈമാറിയത്

2018 ലെ പ്രളയകാലത്തും ഓംകാര ഇപ്രകാരം കുടുക്ക പൊട്ടിച്ച് പണം നൽകിയിരുന്നു. കാറളം വി എച്ച് എസ് എസ് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ഈ കൊച്ചുമിടുക്കി. കലാകാരിയായ ഓംകാര ഭാവിയിൽ ഒരു അഭിനേത്രി ആകാനാണ് ആഗ്രഹിക്കുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page