ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വയനാട് ദുരിതബാധിതർക്കുള്ള ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി. ഫിലിം സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻ മാസ്റ്ററിൽ നിന്നും 25000 രൂപയുടെ ചെക്ക് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഏറ്റുവാങ്ങി. ദുരന്തം അനുഭവിക്കുന്ന സമൂഹങ്ങളോടുള്ള ഫിലിം സൊസൈറ്റി അംഗങ്ങളുടെ കാഴ്ചപ്പാടിനെ മന്ത്രി പ്രശംസിച്ചു.
കണ്ടേശ്വരത്തുള്ള മന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രസിഡന്റ് മനീഷ് അരീക്കാട്ട്, സെക്രട്ടറി നവീൻ ഭഗീരഥൻ വൈസ് പ്രസിഡന്റ് സിബിൻ ടി ജി, ട്രഷറർ ടി.ജി സച്ചിത്ത്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണൻ വെട്ടത്ത്, ടി വി ദാസൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com