ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ, എൻ.എസ്.എസ് യൂണിറ്റ് എൻ.എസ്.എസ് ദിനം ആചരിച്ചു. ഇരിങ്ങാലക്കുട നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ ജിഷ ജോബി എൻ.എസ്.എസ് പതാക ഉയർത്തുകയും സ്ക്കൂൾ ക്യാംപസ് ക്ലീനിങ്ങിന് തുടക്കം കുറിക്കുകയും എൻ.എസ്.എസ് ദിന സന്ദേശം നൽകുകയും ചെയ്തു.
ചടങ്ങിൽ എൻ എസ് എസ് വോളണ്ടിയർ ലീഡർ ഡോൺ പോൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ എസ് ഗീത നൃത്താവിഷ്ക്കാരം, എൻ എസ് എസ് ദിന സന്ദേശം നൽകൽ, പോതിച്ചോർ വിതരണം, അംഗൻവാടി , ലൈബ്രറി എന്നിവ ശുചീകരണം, മൃഗപരിപാലനം, പൂന്തോട്ട നിർമ്മാണം, റോഡ് വൃത്തിയാക്കൽ, വീടും പരിസരവും വൃത്തിയാക്കൽ, വീടുകളിൽ നിന്നും റോഡ്, ചാലുകൾ എന്നിവിടങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യ ശേഖരണം , സ്ക്കൂൾ ക്യാംപസ് ശുചീകരിക്കൽ , വൃക്ഷത്തൈ നടൽ തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ എൻ എസ് എസ് വോളണ്ടിയേഴ്സ് നടത്തുകയുണ്ടായി.
പി.ടി.എ പ്രസിഡണ്ട് ബിനോയ്, പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ, എൻ,എസ്,എസ് പ്രോഗ്രാം ഓഫീസർ ലസീദ എം.എ, എൻ,എസ്,എസ് ലീഡർമാരായ ഡോൺ പോൾ, കാർത്തിക എം.ജി എന്നിവർ വോളണ്ടിയേഴ്സിനു വേണ്ട നിർദേശങ്ങൾ നൽകി.

▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews