ഇരിങ്ങാലക്കുട : സെപ്തംബർ 5 നു ആയിരുന്നു തൃശൂർ ആളൂർ അരിക്കാടൻ ആന്റണിയെ (68) ബാംഗ്ലൂർ കടത്തിണ്ണയിൽ അവശനിലയിൽ കണ്ടെത്തിയത്.തുടർന്ന് ബന്ധുക്കളെ അറിയിച്ചിട്ട് വരാത്തതുമൂലം എ. ഐ. ആർ, ഹ്യുമാനിറ്റേറിയൻ വയോജന കേന്ദ്രത്തിൽ സാമൂഹ്യ പ്രവർത്തകർ പ്രവേശിപ്പിക്കുകയും അവശതമൂലം അവിടെവെച്ച് മരണം സംഭവിച്ചതിനാൽ ബാംഗ്ലൂർ വിക്ടോറിയ ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റുകയുമായിരുന്നു.
മരണശേഷവും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടി ഭാര്യയെയും സഹോദരങ്ങളേയും ബന്ധപ്പെട്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം വീട്ടുകാർ മൃതദേഹം നാട്ടിൽ കൊണ്ടുവരേണ്ട എന്ന തീരുമാനത്തിൽ ആയിരുന്നു അവർ. എന്നാൽ ഭാര്യ സെലീന ആന്റണിക്ക് ഭർത്താവിനെ അവസാനമായി കാണുവാൻ ആഗ്രഹം പ്രകടിപ്പിച്ചതിനാൽ സ്വന്തമായി ഭവനം ഇല്ലാത്ത ഇവർ അവരുടെ സഹോദരങ്ങളുമായി ആലോചിച്ച് മറ്റത്തൂർ ഉള്ള വസതിയിലേയ്ക്ക് കൊണ്ടുവരുവാൻ തീരുമാനിച്ചു. പരേതന്റെ മൃതദേഹം നാട്ടിൽ എത്തിക്കാൻ അവർ പലരോടും സഹായം അഭ്യർത്ഥിച്ചെങ്കിലും ഒന്നും നടക്കാതെ വന്നപ്പോൾ ആളൂരിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ബേബി ചാതേലിയെ സമീപിക്കുകയാണുണ്ടായത്.
ബേബി ചാതേലി ഈ വിവരം വാലപ്പൻ എക്സിം പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ഷാജു വാലപ്പനെ അറിയിച്ചതിനെത്തുടർന്ന് അദ്ദേഹം ആന്റണിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള ഹോസ്പിറ്റൽ ചിലവുകൾ വഹിക്കാമെന്ന് വാഗ്ദാനം നൽകി. ബാംഗ്ലൂരിലെ വിക്ടോറിയ ഹോസ്പിറ്റൽ അധികൃതരുമായി സംസാരിക്കുകയും 23/09/3023 ൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം ആംബുലൻസ് വഴി വൈകുന്നേരത്തോടുകൂടി നാട്ടിലെത്തിക്കുകയും ചെയ്യ്തു. പരേതന്റെ സംസ്കാര ചടങ്ങുകൾ 24/09/2023 ന് മറ്റത്തൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ ഉച്ചക്ക് 2.30ന് നടന്നു.
മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് വേണ്ടി ഹോസ്പിറ്റലും മറ്റ് അധികാരികളുമായി ബന്ധപ്പെട്ടിരുന്നത് വാലപ്പൻ കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് കോർഡിനേറ്റർ ജോസ് മാമ്പിള്ളി ആയിരുന്നു.മകൻ സിന്റോ ആന്റണി, സഹോദരങ്ങൾ ഡേവിസ് അരിക്കാട്ട്, ജോർജ്ജ് അരിക്കാട്ട്, ഷാജു അരിക്കാട്ട്, ഫ്രാൻസിസ് അരിക്കാട്ട് എന്നിവരാണ്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് വേണ്ടി ഹോസ്പിറ്റലും മറ്റ് അധികാരികളുമായി ബന്ധപ്പെട്ടിരുന്നത് വാലപ്പൻ കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് കോർഡിനേറ്റർ ജോസ് മാമ്പിള്ളി ആയിരുന്നു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews