സൗജന്യ കാൻസർ രോഗ നിർണയ ക്യാമ്പ് സെപ്റ്റംബർ 30ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരം റീജീണൽ കാൻസർ സെന്ററുമായി സഹകരിച്ച് സെന്റ് ജോസഫ്സ് കോളേജ് എൻ.എസ്.എസ് 50 &167 യൂണിറ്റുകളുടെ സഹകരണത്തോടെ സെപ്റ്റംബർ 30 ശനിയാഴ്ച രാവിലെ 9:30 ന് സൗജന്യ കാൻസർ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെന്റ് ജോസഫ്സ് കോളേജിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ വിദഗ്ധ ഡോക്ടറുമാരുടെ നേതൃത്വത്തിൽ എല്ലാ വിധ കാൻസർ പരിശോദനകളും സൗജന്യമായി നടത്തുന്നു.

ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 80 പേർക്കാണ് അവസരം ലഭിക്കുക. ലയൺസ് ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ജോൺസൺ കോലംങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡണ്ട് അഡ്വ. ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ സി.ബ്ലെസി മുഖ്യാതിഥി ആയിരിക്കും.

ക്യാമ്പിൽ രജിസ്റ്റർ ചെയ്യാൻ 9072660552 9495566189 8089286590 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പത്രസമ്മേളനത്തിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വീണ സാനി, അമൃത തോമസ് , ട്രഷറർ മനോജ് ഐബൻ, ബിജു ജോസ് , എബിൻ വെള്ളാനിക്കാരൻ എന്നിവർ പങ്കെടുത്തു.

You cannot copy content of this page