ഇരിങ്ങാലക്കുട : കോർപ്പറേറ്റ് ലോകത്ത് പ്രോജക്ട് മാനേജ്മെൻ്റ് അധിഷ്ഠിത തൊഴിലുകൾക്ക് പ്രസക്തി വർധിക്കുകയാണെന്ന് പി.എം.ഐ കേരള ഘടകം അസോസിയേറ്റ് വൈസ് പ്രസിഡൻ്റ് ജോൺസൺ സാമുവൽ അഭിപ്രായപ്പെട്ടു. പ്രോജക്ട് മാനേജ്മെൻ്റ് മേഖലയിലെ വിദഗ്ദരുടെ ആഗോള കൂട്ടായ്മയായ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ( പി എം ഐ) ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗിൽ സംഘടിപ്പിച്ച മാനേജ്മെൻ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി എം ഐ യിലെ അംഗത്വം ഈ മേഖലയിൽ വിദ്യാർഥികളുടെ മികവ് വർധിപ്പിക്കാനും സർട്ടി ഫിക്കേഷനുകൾ നേടാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വൈസ് പ്രിൻസിപ്പൽ വി ഡി ജോൺ, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം അസിസ്റ്റൻ്റ് പ്രഫസറും പി എം ഐ സ്റ്റാഫ് കോർഡിനേറ്ററുമായ റോഷൻ ഡേവിഡ്, പി എം ഐ യൂണിറ്റ് പ്രസിഡൻ്റ് അലോഷ്യസ് കോളപ്രൻ എന്നിവർ പ്രസംഗിച്ചു.
ഫെസ്റ്റിൻ്റെ ഭാഗമായി ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻ്റ്, ഫിനാൻസ്, സംഘാടനം, മാർക്കറ്റിംഗ്, ബഡ്ജറ്റ് എന്നിങ്ങനെയുള്ള മാനേജ്മെൻ്റ് രംഗത്തെ മികവുകൾ അളക്കുന്ന വിവിധ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരുന്നു. ഇരുനൂറിലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O