ഗുരു നിർമ്മല പണിക്കർക്ക് കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം സമർപ്പിച്ചു

ഇരിങ്ങാലക്കുട : ഗുരു നിർമ്മല പണിക്കർക്ക് കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം സമർപ്പിച്ചു. അക്കാദമിയുടെ 2019 വർഷത്തെ മോഹിനിയാട്ടത്തിനുള്ള പുരസ്‌കാരം തിങ്കളാഴ്ച ഇരിങ്ങാലക്കുട നടനകൈരളിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ ജോറാവർസിംഹ് ജാദവിൽനിന്നും ഗുരു നിർമ്മല പണിക്കർ പുരസ്‌കാരം ഏറ്റുവാങ്ങി. 2019, 2020, 2021 വർഷത്തെ പുരസ്‌കാരം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഇത്തവണ ഒരുമിച്ചാണ് പ്രഖ്യാപിച്ചത്.

ഇരിങ്ങാലക്കുട നടനകൈരളി കൊട്ടിച്ചേതം സ്റ്റുഡിയോ തീയേറ്ററിൽ കേന്ദ്ര സംഗീത നാടക അക്കാദമി നേരിട്ട് സംഘടിപ്പിച്ച പരിപാടിയിൽ കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കേരള കലാമണ്ഡലം ഡീമ്ഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. എം വി നാരായണൻ, പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യം ആൻഡ് വ്യവസായികം) മുഹമ്മദ് ഹനീഷ് ഐ.എ.എസ്, കേന്ദ്ര സാംസ്കാരിക വകുപ്പ് ഡയറക്ടർ ( അക്കാഡമിക്സ് ) അനീഷ് പി രാജൻ ഐ ആർ എസ്, തൃശ്ശൂർ റൂറൽ എസ് പി ഐശ്വര്യ ഡോങ്റെ ഐപിഎസ്, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ, കേന്ദ്ര സംഗീത നാടക അക്കാദമി ന്യൂഡൽഹി ജനറൽ കൗൺസിൽ അംഗം വയലാർ ശരത് ചന്ദ്ര വർമ്മ, കേന്ദ്ര സംഗീതനാടക അക്കാദമി കൂടിയാട്ട കേന്ദ്ര ഡയറക്ടർ ഡോ. ഏറ്റുമാനൂർ കണ്ണൻ പരമേശ്വരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ചടങ്ങിനെ തുടർന്ന് നിർമ്മല പണിക്കരുടെ ശിഷ്യരായ കപിലാ വേണു, ഹൃദ്യ ഹരിദാസ്, കല്യാണി മേനോൻ ഹരികൃഷ്ണൻ എന്നിവരുടെ മോഹിനിയാട്ട അവതരണം ഉണ്ടായിരുന്നു. വായ്പാട്ട് നീലംപേരൂർ സുരേഷ് കുമാർ, മദ്ദളം കലാനിലയം പ്രകാശൻ, വീണ മുരളികൃഷ്ണ, ഇടയ്ക്ക കലാനിലയം രാമകൃഷ്ണൻ, നട്വാങ്കം സാന്ദ്ര പിഷാരടി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page