കരുവന്നൂർ ബാങ്കിനുമുന്നിൽ തിരുവോണനാളിൽ പട്ടിണിസമരവുമായി ബിജെപി

ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് കൊള്ളക്കെതിരെ ഓണം മുടങ്ങിയ സഹകാരികൾക്കൊപ്പം കരുവന്നൂർ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ അടുപ്പ് കൂട്ടി കഞ്ഞി വച്ച് വിളമ്പിക്കൊണ്ട് ബിജെപി ഇരിങ്ങലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പട്ടിണി സമരം സംഘടിപ്പിച്ചു. ബിജെപി പാലക്കാട് മേഖല വൈസ് പ്രസിഡണ്ട് ബിജോയ് തോമസ് ഉദ്‌ഘാടനം നിർവഹിച്ചു.

രാവിലെ കഞ്ഞി വച്ചു കൊണ്ട് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ പട്ടിണി സമരം ആരംഭിച്ചു. മണ്ഡലം പ്രസിഡണ്ട് കൃ പേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. എ സി മൊയ്തീൻ രാജി വയ്ക്കണമെന്നും ഇരിങ്ങാലക്കുട എം,എൽ.എയും മന്ത്രിയുമായ ആർ ബിന്ദുവിന്റെ കരുവന്നൂരിൽ നിന്നും ലഭിച്ച തെരെഞ്ഞെടുപ്പ് ഫണ്ടിനെക്കുറിച്ച് അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

continue reading below...

continue reading below..


മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം, സംസ്ഥാന കൗൺസിൽ അംഗം കെ സി വേണു മാസ്റ്റർ, മണ്ഡലം സെക്രട്ടറിമാരായ രാമചന്ദ്രൻ കോവിൽ പറമ്പിൽ, ടി കെ ഷാജു, കർഷകമോർച്ച മണ്ഡലം പ്രസിഡണ്ട് ഒ വി സുരേഷ്, ഒബിസി മോർച്ച മണ്ഡലം പ്രസിഡണ്ട് ജോജൻ കൊല്ലാട്ടിൽ, മണ്ഡലം കമ്മറ്റിയംഗങ്ങളായ വി സി രമേഷ്, സൂരജ് കടുങ്ങാടൻ, സരിതാ സുഭാഷ്,ഏരിയാ പ്രസിഡണ്ട് ടി ഡി സത്യദേവ്,ജന സെക്രട്ടറി സന്തോഷ് കാര്യാടൻ, ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ഷിയാസ് പാളയംകോട്ട്, മണ്ഡലം ജന സെക്രട്ടറി ലാമ്പി റാഫേൽ, എസ് സി മോർച്ച മണ്ഡലം ജന സെക്രട്ടറി മായാ അജയൻ, മഹിളാ മോർച്ച ജില്ലാ കമ്മറ്റിയംഗം റീജ സന്തോഷ്, കർഷകമോർച്ച ജില്ല കമ്മറ്റിയംഗം ചന്ദ്രൻ അമ്പാട്ട്, ആർട്ടിസ്റ്റ് പ്രഭ, സോമൻ പുളിയത്തു പറമ്പിൽ എന്നിവർ പട്ടിണിസമരത്തിന് നേതൃത്വം നൽകി.

You cannot copy content of this page