സാന്ത്വന പരിചരണ വാരാചരണത്തോടനുബന്ധിച്ച് ജനുവരി 10,11,12 തീയതികളിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ വളണ്ടിയർ പരിശീലനം

ഇരിങ്ങാലക്കുട : സാന്ത്വന പരിചരണ വാരാചരണത്തോടനുബന്ധിച്ച് ജനുവരി 10,11,12 തീയതികളിൽ നടത്തുന്ന വളണ്ടിയർ പരിശീലനം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വാർഡ് കൗൺസിലർ ഷെല്ലി വിൽസൺ, നഴ്സിംഗ് സൂപ്രണ്ട് ഉമാദേവി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എം. ജി. ശിവദാസ് പദ്ധതി വിശദീകരിച്ചു. പാലിയേറ്റീവ് നേഴ്സ് നീന സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി പ്രസാദ് നന്ദിയും പ്രകാശിപ്പിച്ചു.

നഗരസഭ കൗൺസിലർമാരും ആശാ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന സംഘത്തിന് മൂന്നു ദിവസങ്ങളായി തുടർച്ചയായി ട്രെയിനിങ് നൽകുന്നതാണ്.

You cannot copy content of this page