വംശവാദവും വംശവിദ്വേഷവും രാജ്യത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കെ അതിനെ ചോദ്യം ചെയ്യാൻ പറ്റിയ ഉപകരണങ്ങളിലൊന്ന് മനുഷ്യജനിതകവും അവയെക്കുറിച്ചുള്ള പഠനങ്ങളുമാണെന്ന് പ്രൊഫ. കെ സച്ചിദാനന്ദൻ

ഇരിങ്ങാലക്കുട : വംശവാദവും വംശവിദ്വേഷവും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ഇന്ത്യയിലാണ് നമ്മൾ ജീവിക്കുന്നതെന്നും അതിനെ ചോദ്യം ചെയ്യാൻ ഏറ്റവും വലിയ ഉപകരണങ്ങളിലൊന്ന് മനുഷ്യജനിതകവും അവയെക്കുറിച്ചുള്ള പഠനങ്ങളുമാണെന്ന് പ്രൊഫ. കെ സച്ചിദാനന്ദൻ പറഞ്ഞു. ക്രൈസ്റ്റ് കോളേജിൽ പത്മഭൂഷൺ ഫാ. ഗബ്രിയേൽ അനുസ്മരണവും പുസ്തകപ്രകാശനവും ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

continue reading below...

continue reading below..


ജനാധിപത്യവും ഭരണഘടനയും നിരന്തരം വെല്ലുവിളിക്കപെടുകയും ഏറ്റവും തീക്ഷ്ണമായ ഹിംസകൾ നടക്കുമ്പോഴും നിശബ്ദമായിരിക്കുകയും ചെയ്യുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. അതിനാൽ ആര്യവംശവാദത്തെ വെല്ലുവിളിക്കുന്നതിനായി മനുഷ്യജനിതകപഠനം ഒരു നല്ല ഉപകരണമാമാണെന്ന് അദ്ദേഹം പറഞ്ഞു.

ക്രൈസ്റ്റ് കോളേജിൽ വിദ്യാർഥിയായും പിന്നീട് 24 വര്‍ഷം അധ്യാപകനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. ഒരു വ്യക്തി എന്ന നിലയിലും എഴുത്തുകാരൻ എന്ന നിലയിലും തന്‍റെ മൂല്യബോധത്തെ രൂപപ്പെടുത്തുന്നതിൽ മായ്കാനാവാത്തവ പങ്കാണ് ക്രൈസ്റ്റ് കോളേജും ഫാ. ഗബ്രിയേലും ചെലുത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു

You cannot copy content of this page